യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു

യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു

Asia Breaking News Europe

യിസ്രായേലിന്റെ അന്ത്യം കാണാന്‍ ഇറാന്‍ സ്ഥാപിച്ച കൌണ്ട് ഡൌണ്‍ ക്ളോക്ക് യിസ്രായേല്‍ തകര്‍ത്തു

ഇറാന്റെ ആക്രമണങ്ങളെ വളരെ കൃത്യതയാര്‍ന്ന ആക്രമണങ്ങളിലൂടെ മാരകമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്ന യിസ്രായേല്‍ സൈന്യം ഒരു കുപ്രസിദ്ധ ക്ളോക്ക് തകര്‍ത്തത് ഇറാനു നാണക്കേടായി.

യഹൂദ രാഷ്ട്രമായ യിസ്രായേലിന്റെ അന്ത്യം കുറിയ്ക്കാനായി ടെഹ്റാനില്‍ ഇറാന്‍ സ്ഥാപിച്ച ഡൂണ്‍ ക്ളാക്ക് ഇല്ലാതാക്കിയതായി യിസ്രായേല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

യിസ്രായേലിനെ നശിപ്പിക്കാനായി ഇറാന്റെ ദീര്‍ഘകാല സ്വപ്നങ്ങളുടെ പ്രകോപനപരമായ പ്രതീകമായ ക്ളോക്ക്, യിസ്രായേലിന്റെ തീവ്രമായ സൈനിക നീക്കത്തെത്തുടര്‍ന്ന് തരിപ്പണമാക്കിയതായി പ്രതിരോധമന്ത്രി യിസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി.

ഇറാന്റെ ഇസ്ളാമിക ഭരണകൂടത്തിന്റെ സ്ഥാപകനായ അയത്തുള്ള ഖൊമേനി സ്ഥാപിച്ച വാര്‍ഷിക പരിപാടിയായ ഖുദ്ധ് ദിനം (യെരുശലേം ദിനം) ആഘോഷിക്കുന്നതിനായി 2017-ല്‍ ടെഹ്റാനില്‍ നടന്ന ഒരു മഹാറാലിയിലാണ് കുപ്രസിദ്ധമായ ഡിജിറ്റല്‍ കൌണ്ട് ഡൌണ്‍ ക്ളോക്ക് ആദ്യമായി അനാച്ഛാദനം ചെയ്തത്.

റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് ഖുദ്ധ ദിനം. ഇത് പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമായും യിസ്രായേലിന്റെ ഉന്മൂലനത്തിനുള്ള ആഹ്വാനമായും ലക്ഷ്യമിട്ട് സ്ഥപിച്ചതാണ്.

ടെഹ്റാനിലെ ഒരു പ്രധാന സ്ഥലമായ പലസ്തീന്‍ സ്ക്വയറില്‍ സ്ഥാപിച്ച ക്ളോക്കില്‍ യിസ്രായേലിന്റെ നാശത്തിനു മുമ്പ് ശേഷിക്കുന്ന ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനിറ്റുകള്‍, സെക്കന്റുകള്‍ എന്നിവ കാണിക്കുന്ന ഒരു ഡിജിറ്റല്‍ ഡിസ്പ്ളേ ആയിരുന്നു ഇത്.

ക്ളോക്കില്‍ 8,400 ദിവസത്തിലധികം ഏകദേശം 23 വര്‍ഷം പലസ്തീന്‍ പതാകയുടെ നിറങ്ങളില്‍ വരച്ച ഒരു മുഷ്ടി യിസ്രായേല്‍ പതാകയിലൂടെ തുളച്ചു കയറുന്നതിന്റെ ഭീമാകാരമായ ചിത്രവും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഭരണകൂട പ്രചാരണത്തിന്റെ ഒരു ഘടകമായി ക്ളോക്ക് മാറി.

യിസ്രായേലിന്റെ അന്ത്യം ആവര്‍ത്തിച്ച് ഉരുവിടുന്ന ഖൊമേനി ഉള്‍പ്പെടെയുള്ള ഇറാനിയന്‍ നേതാക്കളുടെ സര്‍ക്കാര്‍ നടത്തുന്ന പ്രകടനങ്ങളിലും ടെലിവിഷന്‍ പ്രസംഗങ്ങളിലും ഇത് പതിവായി ഉയര്‍ത്തിക്കാട്ടി അണികളെ ആവേശം കൊള്ളിച്ചിരുന്നു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ യഹൂദ ഉന്മൂലനാശം കാണിക്കുന്ന ഇറാന്റെ അഭിമാന സ്തംഭം യിസ്രായേല്‍ തകര്‍ത്തു തരിപ്പണമാക്കിയത് ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി മാറി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.