മാരക കീടനാശിനികളും ഹെവി മെറ്റലുകളും: 365 ഇന്ത്യന്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക്

മാരക കീടനാശിനികളും ഹെവി മെറ്റലുകളും: 365 ഇന്ത്യന്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക്

Health

മാരക കീടനാശിനികളും ഹെവി മെറ്റലുകളും: 365 ഇന്ത്യന്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക്

ഇന്ത്യയില്‍നിന്നും കയറ്റുമതി ചെയ്യുന്ന ഗുണനിലവാരമുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ മാരകമായ വിഷാംശവും രാസവസ്തുക്കളും കണ്ടെത്തിയതിനെത്തുടര്‍ന്ന് 365 ഭക്ഷ്യ വസ്തുക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ വിലക്ക്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടും കാന്‍സറിനു കാരണമാകുന്ന കീടനാശിനികളുടെ ഉപയോഗം തടയാന്‍ ഇന്ത്യന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

2024 മെയ് 1 മുതല്‍ 2026 മെയ് 30 വരെയുള്ള കാലയളവില്‍ 450-ലധികം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളാണ് ഇ യു അംഗരാജ്യങ്ങള്‍ നിരസിച്ചത്.

യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിട്ടിയുടെയും യു കമ്മീഷന്റെയും രേഖകള്‍ പ്രകാരം ഇതില്‍ 365 ഉല്‍പ്പന്നങ്ങള്‍ മാരകമായ കീടനാശിനികളുടെയും ഹെവി മെറ്റലുകളുടെയും സാന്നിദ്ധ്യം മൂലമാണ് തള്ളിയത്.

ബാക്കിയുള്ളവ സാല്‍മണൊല്ല, അഫ്ലാ ടോക്സിന്‍ തുടങ്ങിയ അപകടകരമായ ബാക്ടീരിയകളും ഫംഗസുകളും അടങ്ങിയതിനാലും പരിസ്ഥിതി മലിനീകരണത്തിന്റെ ഭാഗമായുള്ള ധാതു എണ്ണകളുടെ സാന്നിദ്ധ്യം മൂലവുമാണ് നിരസിച്ചത്.

സുഗന്ധ വ്യഞ്ജനങ്ങള്‍, ഇഞ്ചി, വെളുത്തുള്ളി, പഴങ്ങള്‍ പച്ചക്കറികള്‍, നട്സുകള്‍, ധാന്യങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് നിരസിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.