മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം

Breaking News Health Uncategorized

മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം
വാഷിംങ്ടണ്‍ ‍: ഭക്ഷണപ്രീയര്‍ക്ക് ഇനി ധൈര്യമായി കഴിക്കാം. കൊളസ്ട്രോള്‍ വരുമെന്നു കരുതി മുട്ടയും ഇറച്ചിയും കഴിക്കാതിരിക്കെണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.

റെഡ്മീറ്റും, മുട്ടയും ചീത്ത കൊളസ്ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കുമെന്ന ധാരണ ഇനി വച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ യു.എസി-ലെ ആരോഗ്യ ഉപദേശക സമിതിയായ ദ ഡയറ്ററി ഗൈഡ് ലൈന്‍സിന്റെ ഉപദേശം.

 

ഇറച്ചിയും മുട്ടയും കഴിക്കുന്നതും രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവും തമ്മില്‍ ബന്ധമില്ല. അതിനാല്‍ ഇത്തരത്തിലുള്ള ആഹാരസംബന്ധിയായ മുന്നറിയിപ്പ് പിന്‍വലിക്കണമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലറി കൂടിയ ആഹാരം കഴിക്കുന്നതിലൂടെ രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുമെന്നത് തെറ്റായ ധാരണയാണെന്നാണ് സമിതി ചെയര്‍മാന്‍ സ്റ്റീവന്‍ നിസ്സന്‍ അഭിപ്രായപ്പെടുന്നത്.

 

രണ്ടു മുട്ടയില്‍ ഉള്‍ക്കൊള്ളുന്നത്ര (300 മില്ലിഗ്രാം) കൊളസ്ട്രോള്‍ മാത്രമേ ആഹാരത്തിലൂടെ അകത്താക്കാവൂ എന്നായിരുന്നു സമിതി രേത്തെ നിര്‍ദ്ദേശിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും യു.എസ്. ആരോഗ്യ വകുപ്പ് ഈ വര്‍ഷം അമേരിക്കക്കാര്‍ക്കുള്ള ആഹാര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക.

2 thoughts on “മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം

Leave a Reply

Your email address will not be published.