ഐ.എസ്. ഭീകരത: ആയിരക്കണക്കിനു ക്രൈസ്തവര്‍ പാലായനം ചെയ്തു
ബെയ്റൂട്ട്: ഐ.എസ്. ഭീകരതയില്‍ ജീവനെ ഭയന്ന് ആയിരക്കണക്കിനു സിറിയന്‍ ക്രൈസ്തവര്‍ നാടുവിട്ടു.
തങ്ങള്‍ നൂറ്റാണ്ടുകളായി ജീവിച്ചു വന്നിരുന്ന പ്രദേശത്തുനിന്നുമാണ് പാലായനം ചെയ്തത്. സിറിയയിലെ തന്നെ കുര്‍ദ്ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹസാക്കഹ്, ക്വാമിഷിലി എന്നിവിടങ്ങളിലേക്കാണ് പാലായനം ചെയ്തത്.
സിറിയയിലെ ഹസാക്ക പ്രവിശ്യയിലെ ഗ്രാമങ്ങളില്‍നിന്നും തിങ്കളാഴ്ച ഭീകരര്‍ പിടികൂടിയ 90 അസീറിയന്‍ ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലാണെന്നു സൂചന ലഭിച്ചു. എന്നാല്‍ ഐ.എസ്. ഭീകരരുടെ കസ്റ്റഡിയിലുള്ള ക്രൈസ്തവരുടെ എണ്ണം 200-ഓളം വരുമെന്നാണ് സ്വീഡില്‍ കഴിയുന്ന ഒരു ക്രിസ്ത്യാനി പറഞ്ഞത്.

