യിസ്രായേലിന്റെ കണ്ണില്‍നിന്നും രക്ഷപെടാന്‍ ഹിസ്ബുള്ള നേതാക്കള്‍ മുഖത്ത് പ്ളാസ്റ്റിക് സര്‍ജറി നടത്തി
2023 ഒക്ടോബര്‍ 7-നു ഹമാസ് യിസ്രായേലികളെ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്നുണ്ടായ യിസ്രായേലിന്റെ ശക്തമായ പ്രതികരണങ്ങളില്‍ ഭയന്നുപോയ ഹമാസിന്റെ മറ്റൊരു പതിപ്പായ ലബനനില്‍ താവളമടിച്ചിരിക്കുന്ന ഹിസ്ബുള്ളയുടെ നേതാക്കള്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചു വയ്ക്കാനായി മുഖത്തു ശസ്ത്രക്രീയ നടത്തിയതായി റിപ്പോര്‍ട്ട്.
യിസ്രായേലുമായുള്ള യുദ്ധത്തില്‍ നിരവധി ഹിസ്ബുള്ള നേതാക്കളും കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.
യിസ്രായേലില്‍നിന്നും തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ ലബനന്, ഇറാന്, ഇറാക്ക് എന്നിവിടങ്ങളില്‍ നിന്ന് പൌരന്മാരെ നിയമിച്ചതായി സൌദി വാര്‍ത്താ ചാനലായ അല്‍ ഹദത്ത റിപ്പോര്‍ട്ട് ചെയ്തു.
യിസ്രായേലുമായുള്ള യുദ്ധത്തില്‍ നിരവധി കമാന്‍ഡര്‍മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇറാനിലെയും ഇറാക്കിലെയും പ്ളാസ്റ്റിക് സര്‍ജറികള്‍ക്കായി മുതിര്‍ന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥരെ മാറ്റാന്‍ ഇറാനിയന്‍ ഭരണകൂടത്തിന്റെ ഉന്നത ഇസ്ളാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് സൌകര്യമൊരുക്കിയതായി വാര്‍ത്തകളുണ്ട്.
വിദേശത്തേക്ക് പോകുവാന്‍ കഴിയാത്തവര്‍ക്ക് ലബനനിലെ ഹിസ്ബുള്ള നിയന്ത്രണത്തിലുള്ള ക്ളിനിക്കുകളില്‍ മുഖ പുനര്‍നിര്‍മ്മാണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

