മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ പറമ്പുകളില്‍ സുപരിചിതമായ ഒന്നാണ് മുരിങ്ങ. മുരിങ്ങക്കായ് ഗുണകരമെന്നതുപോലെ മുരിങ്ങയുടെ ഇലയും ഒട്ടേറെ ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.
മുരിങ്ങയിലെ നീര് മോരിനൊപ്പം അരച്ച് കഴിക്കുന്നത് തിമിര രോഗത്തിനു നല്ലതാണ്.
മുരിങ്ങയിലയോടൊപ്പം വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ അരച്ചു കഴിക്കുന്നത് ദന്താരോഗ്യത്തിനും ഉത്തമമാണ്.
മുരിങ്ങയില നീരുകൊണ്ട് കണ്ണ് കഴുകുന്നത് ചെങ്കണ്ണ്, കണ്ണിലെ കുരു തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ നല്ലതാണ്.
കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ് ചേര്‍ത്ത മുരിങ്ങയില പാകം ചെയ്തെടുത്തശേഷം കൊടുക്കാവുന്നതാണ്.
പ്രസവശേഷം സ്ത്രീകള്‍ക്ക് മുരിങ്ങയിലയും പൂവും തോരന്‍ വച്ചു നല്‍കാറുണ്ട്.
ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും ഉത്തമമാണ്.
കഞ്ഞിവെള്ളത്തില്‍ മുരിങ്ങ വേവിച്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനിടയാകും.

