പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍

പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ വീട്ടു പരിസരത്തും പറമ്പുകളിലും ഇന്ന് സുലഭമായി കണ്ടു വരുന്ന ഒരു പഴവര്‍ഗ്ഗമാണ് പപ്പായ.

നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പപ്പായ. പച്ച പപ്പായ കഴിച്ചാല്‍ മൂലക്കുരു, വയറു കടി, ദഹനക്കേട്, കുടല്‍ പുണ്ണ് എന്നിവയെ കുറയ്ക്കും. വൈറ്റമിനുകളുടെയും ധാതുക്കളുടെയും, നാരുകളുടെയും കലവറയാണ് പപ്പായ.

ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പച്ച പപ്പായ. ഇതില്‍ ആരോഗ്യ ഗുണങ്ങള്‍ നിരവധിയുണ്ട്.

വൈറ്റമിന്‍ ‍: തക്കാളി, കാരറ്റ് എന്നിവയെ അപേക്ഷിച്ച് പപ്പായയില്‍ ഉയര്‍ന്ന അളവില്‍ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. ഇതിലെ നാരുകള്‍ ‍, വൈറ്റമിന്‍ ‍, പൊട്ടാസ്യം എന്നിവ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു.

അമിതഭാരം നിയന്ത്രിക്കുന്നു: പപ്പെയ്ന്‍ ചിമോ പാപ്പൈന്‍ എന്നീ ഘടകങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ ശരീരത്തിന്റെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു: ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ സുഗമമാക്കാന്‍ ഏറെ നല്ലതാണ്. മലബന്ധം അകറ്റാനും പപ്പായ നല്ല ഔഷധമാണ്.

പ്രമേഹം നിയന്ത്രിക്കുന്നു: ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് മോളിക്യുലര്‍ സയന്‍സില്‍ പറയുന്നതു പ്രകാരം പപ്പായയ്ക്ക് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കഴിയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.