ബൈബിള്‍ എങ്ങനെയാണ് രൂപപ്പെട്ടത്?

ബൈബിള്‍ എങ്ങനെയാണ് രൂപപ്പെട്ടത്?

Breaking News Global

ബൈബിള്‍ എങ്ങനെയാണ് രൂപപ്പെട്ടത്? ഓറക്കിള്‍സ് ഓഫ് ഗോഡ്: ദി സ്റ്റോറി ഓഫ് ദ ഓള്‍ഡ് ടെസ്റ്റമെന്റ് പുതിയ ഡോക്യുമെന്ററി

ബൈബിളിന്റെ ചരിത്രത്തെ ജീവസുറ്റതാക്കാന്‍ സഹായിക്കുന്ന പുനരാവ്ഷികാരങ്ങള്‍ ‍, വിദഗ്ദ്ധ അഭിമുഖങ്ങള്‍ ‍, അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ബൈബിള്‍ രൂപപ്പെട്ട ചരിത്രം ഓറക്കിള്‍ ഓഫ് ഗോഡ്: ദി സ്റ്റോറി ഓഫ് ദ ഓള്‍ഡ് ടെസ്റ്റമെന്റ് എന്ന പുതിയ ഡോക്യുമെന്ററി പുറത്തിറങ്ങി. ദൈവം എങ്ങനെയാണ് തന്റെ വചനം ലോകത്തോടു വെളിപ്പെടുത്താന്‍ പദ്ധതി ഒരുക്കിയതെന്ന് വിവരിക്കുകയാണ് ഫിലിം സംവിധായകന്‍ എറിന്‍ സിമ്മര്‍മാന്‍ ‍.

സത്യത്തോടും പാണ്ഡിത്യത്തോടും കൂടി ബൈബിളിനെ ആദരിക്കുന്നതിനു ഒരു ഡോക്യുമെന്ററിയുടെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ടാണ് സിബിഎം ഫിലിംസില്‍നിന്നും ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ദൈവം അവസരമൊരുക്കിയതെന്ന് സിമ്മര്‍മാന്‍ പറയുന്നു.

പുതിയ നിയമ കാനോന്‍ വികസിപ്പിച്ചെടുക്കാന്‍ ഏകദേശം 300 വര്‍ഷമെടുത്തപ്പോള്‍ പഴയ നിയമം അല്ലെങ്കില്‍ ഹീബ്രു ബൈബിള്‍ കാനോന്‍ വളരെ പെട്ടന്നായിരുന്നു. പഴയ നിയമത്തില്‍ അവതരിപ്പിച്ച പുസ്തകങ്ങള്‍ നന്നായി സ്വീകാര്യമായിരുന്നു.

1947-ല്‍ ചാവുകടല്‍ ചുരുളുകള്‍ കണ്ടെത്തുന്നതിനു മുമ്പ് ഇത് തെളിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. 1947-ല്‍ യെശയ്യാവ് ചുരുള്‍ ചെയ്തത് കണ്ടെത്തിയപ്പോള്‍ അവര്‍ താരതമ്യ പഠനങ്ങള്‍ നടത്തി. രണ്ടു ഗ്രന്ഥങ്ങളും 95 ശതമാനം സമാനമാണെന്നും 5 ശതമാനം വ്യാകരണത്തിലും അക്ഷര വ്യത്യാസങ്ങളിലും ആയിരം വര്‍ഷത്തിനിടയിലെ വ്യത്യാസങ്ങള്‍ വരുമെന്നും കണ്ടെത്തി.

നമ്മുടെ ബൈബിളാണ് പുരാതന ഗ്രന്ഥങ്ങളില്‍ ഏറ്റവും സ്ഥിരതയുള്ളത്. ചാവുകടല്‍ ചുരുളുകളില്‍ തെളിവുകളുണ്ട്. സിമ്മര്‍മാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ചര്‍ച്ചുകളിലൂടെയുമാണ് ഞാന്‍ വളര്‍ന്നു വലുതായത്.

എന്റെ വിശ്വാസം തെളിയിക്കാന്‍ ഈ ഡോക്യുമെന്ററി ഒരു പുതിയ പാത തുറന്നു. ലോകത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ബൈബിളിന്റെ ആധികാരികതയെയും വിശ്വാസവും കൂടുതല്‍ ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.