രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ഡോക്ടര്‍ക്കെതിരായ കേസ്; കുറ്റക്കാരനല്ലെന്ന് ട്രൈബ്യൂണല്‍

രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ഡോക്ടര്‍ക്കെതിരായ കേസ്; കുറ്റക്കാരനല്ലെന്ന് ട്രൈബ്യൂണല്‍

Breaking News Europe

രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ഡോക്ടര്‍ക്കെതിരായ കേസ്; കുറ്റക്കാരനല്ലെന്ന് ട്രൈബ്യൂണല്‍

ലണ്ടന്‍ ‍: മാനസികമായി ദുര്‍ബലനായ കൌമാരക്കാരനുവേണ്ടി ചികിത്സയ്ക്കിടെ പ്രാര്‍ത്ഥിച്ച് ഡോക്ടര്‍ക്കെതിരായി ചുമത്തിയ കേസില്‍ ഡോക്ടര്‍ക്ക് അനുകൂലമായി ട്രൈബ്യൂണല്‍ വിധി. ഇംഗ്ളണ്ടിലെ കെന്റിലെ മാര്‍ഗേറ്റിലുള്ള ബെഥെസ്ദ മെഡിക്കല്‍ സെന്ററില്‍ 2022 ഓഗസ്റ്റ് 25-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ക്രൈസ്തവ വിശ്വാസിയും സുവിശേഷ തല്‍പ്പരനുമായ ഡോക്ടര്‍ റിച്ചാര്‍ഡ് സ്കോട്ട് തന്റെ മുമ്പില്‍ വന്ന രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ചതാണ് വിഷയമായത്. 19 കാരന്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറിന്റെ (ഡിഎച്ച്ഡി) പ്രശ്നമുണ്ടെന്നും ചികിത്സയ്ക്കായി വന്നപ്പോള്‍ മോശം മാനസീകാരോഗ്യം ഉണ്ടായിരുന്നുവെന്നും ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

പരിശോധനയ്ക്കിടെ ഡോ. സ്കോട്ട് തന്റെ വിശ്വാസത്തെപ്പറ്റി സംസാരിക്കുകയും ഒരു ബൈബിള്‍ നല്‍കുന്നതിനു മുമ്പ് കൈകോര്‍ത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തു. രോഗിയുടെ അമ്മ എന്‍എച്ച് എസ് ഇംഗ്ളണ്ടിനോട് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സ്കോട്ടിനെ ട്രൈബ്യൂണലില്‍ ഹാജരാക്കിയത്.

1983 മുതല്‍ പ്രാക്ടീസ് ചെയ്യുന്ന സ്കോട്ട് രോഗിയുടെ സമ്മതം വാങ്ങിയ ശേഷമാണ് വിശ്വാസത്തെക്കുറിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെട്ടതെന്ന് ട്രൈബ്യൂണലില്‍ പറഞ്ഞു.

എന്നാല്‍ ദൈവവുമായി കൂടുതല്‍ അടുക്കണമെന്ന് ഡോ. നിര്‍ദ്ദേശിച്ചപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നാണ് രോഗി പറഞ്ഞത്. സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ സമ്മതം ലഭിച്ചുവെങ്കിലും സ്കോട്ട് അപ്പോള്‍ അതിരുകള്‍ ലംഘിച്ചുവെന്നു ട്രൈബ്യൂണല്‍ നിഗമനത്തിലെത്തിയെങ്കിലും അത് ഡോ. സ്കോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ തെറ്റായ പെരുമാറ്റമായി കണക്കാക്കേണ്ട ഉയര്‍ന്ന പരിധി കടന്നില്ല എന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി.

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്കോട്ടിനെതിരെ നേരത്തെയും അന്വേഷണം നടന്നിരുന്നു. 2012-ല്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ മുന്നറിയിപ്പ് കത്തും ലഭിച്ചിരുന്നു. സ്കോട്ടിനു രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കണോ എന്നു ട്രൈബ്യൂണല്‍ പരിഗണിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.