സാറമ്മ ചാക്കോ (87) നിര്യാതയായി; സംസ്കാരം ജൂൺ 27ന്

സാറമ്മ ചാക്കോ (87) നിര്യാതയായി; സംസ്കാരം ജൂൺ 27ന്

Obituary

ടെക്സസിൽ സാറമ്മ ചാക്കോ (87) നിര്യാതയായി; സംസ്കാരം ജൂൺ 27ന്
വാർത്ത: പ്രസാദ് തീയാടിക്കൽ

ടെറൽ, ടെക്സസ്: കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രിയങ്കരിയായ സാറമ്മ ചാക്കോ(87) ജൂൺ 18-ന് ടെറൽ, ടെക്സസിലെ സ്വന്തം വസതിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നിര്യാതയായി

സാറമ്മ ചാക്കോയുടെ ഭർത്താവ് യോഹന്നാൻ ചാക്കോ 1981 ഡിസംബർ 20-ന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിര്യാതനായിരുന്നു. ഭർത്താവിന്റെ വേർപാടിന് 44 വർഷങ്ങൾക്കുശേഷമാണ് സാറമ്മ ചാക്കോയും നിത്യതയിലേക്ക് യാത്രയായത്.

പൊതുദർശനവും അനുശോചന സന്ദർശനവും ജൂൺ 26 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 7 മണിവരെ Max Slayton Funeral Home, Terrell-ൽ വെച്ച് നടക്കും

സംസ്കാര ശുശ്രൂഷകൾ ജൂൺ 27- ശനിയാഴ്ച രാവിലെ 10:00മണിക്ക് ടെക്സസിലെ ടെറലിലുള്ള Terrell First Assembly സഭാ മന്ദിരത്തിൽ വെച്ച് നടക്കും. തുടർന്ന് Oakland Memorial Park-ൽ സംസ്കാരം നടത്തും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.