റ്റി.പി.എം പാലക്കാട് സഭാശുശ്രൂഷക മദർ ജെസ്സി എബ്രഹാമിന്റെ (58) സംസ്കാരം ഇന്ന്
പാലക്കാട്: ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട് (തൃശ്ശൂർ സെന്റർ) മദർ ജെസ്സി എബ്രഹാം (58) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷ ഇന്ന് (20/06/26) ഉച്ചക്ക് 2 മണിക്ക് റ്റി പി എം തൃശ്ശൂർ (വിലങ്ങന്നൂർ) സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്നു സംസ്കാരം കണ്ണാറ റ്റി.പി.എം സെമിത്തേരിയിൽ.
കഴിഞ്ഞ 39 വർഷം ചെന്നൈ, തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, തൃശ്ശൂർ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. കോട്ടയം വാഴൂർ കോയിക്കൽ കുടുംബാംഗമാണ്.

