ഇറാക്കില്‍ സുവിശേഷം പങ്കുവെയ്ക്കാന്‍ പോയ 3 തദ്ദേശീയര്‍ വെടിയേറ്റു മരിച്ചു
കുര്‍ദ്ദിസ്ഥാന്‍ : വടക്കന്‍ ഇറാക്കിലെ അര്‍ദ്ധ സ്വയംഭരണ ഫെഡറല്‍ മേഖലയായ കുര്‍ദ്ദിസ്ഥാനില്‍ മൂന്ന് തദ്ദേശിയരായ ക്രിസ്ത്യാനികള്‍ വെടിയേറ്റു മരിച്ചു.
ഇറാക്ക് ഭാഗത്തും കുര്‍ദ്ദിസ്ഥാന്റെ പേര്‍ഷ്യന്‍ ഭാഗത്തും സുവിശേഷം പങ്കുവെച്ചു പുതിയ വിശ്വാസികളെ ആത്മീകമായി പരിശീലിപ്പിക്കുവാനായി പോയ ഇസ്മയീല്‍ , ഒമര്‍ , മുഹമ്മദ് എന്നിവരാണ് സൈക്കിളില്‍ എത്തിയ അജ്ഞാതരുടെ തോക്കിനിരയായത്.
പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ പീറ്റര്‍ സ്മിത്ത് പറയുന്നത്: ഈ വിശ്വസ്തരായ വിശ്വാസികള്‍ വളരെ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്.
ഒരു മുന്‍ കുര്‍ദ്ദിഷ് സൈനിക അംഗം, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ , ഒരു കാര്‍ മെക്കാനിക്, അവര്‍ കുര്‍ദ്ദിസ്ഥാനില്‍ സാധാരണ ജീവിതം നയിക്കുന്നവരായിരുന്നു. എന്നിരുന്നാലും അവര്‍ യേശുക്രിസ്തുവിനുവേണ്ടി വളരെ തീഷ്ണതയോടെ സുവിശേഷം പങ്കുവെയ്ക്കുന്നതില്‍ തല്‍പ്പരരായിരുന്നു.
ആളുകളെ കര്‍ത്താവിന്റെ വേലയ്ക്കുവേണ്ടി പരിശീലിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് ബൈബിളുകള്‍ എത്തിക്കുകയും ചെയ്യുന്ന ദൌത്യത്തിലായിരുന്നു മൂവരും.
ഇവരുടെ ദുഃഖിതരായ കുടുംബാംഗങ്ങളെയും വിധവമാരെയും കുട്ടികളെയും സഹായിക്കാനുള്ള പ്രാര്‍ത്ഥനയിലും സാമ്പത്തിക സഹകരണത്തിലുമാണ് ഞങ്ങളെന്ന് സ്മിത്ത് പറയുന്നു.
അതുപോലെ ദുഃഖിതരായ കുര്‍ദ്ദിഷ് സഭയ്ക്ക് ആശ്വാസമാകുവാനും പ്രാര്‍ത്ഥന ക്ഷണിക്കുന്നു. പ്രാദേശിക ക്രൈസ്തവ സമൂഹം രാജ്യത്ത് മരണഭീതിയില്‍നിന്നും ധൈര്യത്തിന്റെ ആത്മാവില്‍ നിലനില്‍ക്കാനും ലോകത്തെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

