ദഹനക്കേട് അകറ്റാന്‍ ഈ പഴങ്ങള്‍ കഴിക്കാം

ദഹനക്കേട് അകറ്റാന്‍ ഈ പഴങ്ങള്‍ കഴിക്കാം

Breaking News Health

ദഹനക്കേട് അകറ്റാന്‍ ഈ പഴങ്ങള്‍ കഴിക്കാം
നല്ലൊരു വിഭാഗം ആളുകളുടെയും ഒരു ആരോഗ്യ പ്രശ്നമാണ് ദഹനക്കേട്. വയറിനു കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ഇവയ്ക്ക് പരിഹാരമായി ചില പഴവര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ കഴിച്ചാല്‍ നമുക്ക് ആശ്വാസം കിട്ടും.

ആപ്പിള്‍ ‍: ലോകത്ത് ധാരാളം പേര്‍ കഴിക്കുന്ന ഒരു പഴമാണ് ആപ്പിള്‍ ‍. ആപ്പിളില്‍ അടങ്ങിയ പെക്റ്റിന്‍ എന്ന വസ്തു മലബന്ധത്തില്‍നിന്നും അതിസാരത്തില്‍നിന്നും ആശ്വാസം നല്‍കും.

ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം സുഗമമാക്കാനും ഇത് സഹായിക്കുന്നു.
വാഴപ്പഴം: ഉദര വ്രണങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാന്‍ വാഴപ്പഴം സഹായിക്കും. ദഹന വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാന്‍ വാഴപ്പഴം സഹായിക്കും.

കിവി: രുചികരമായ ഒരു പഴമാണ് കിവി. നാരുകള്‍ ധാരാളമുള്ള കിവിക്ക് ലാക്സേറ്റീവ് ഗുണങ്ങളും ഉണ്ട്. ദഹനത്തിനു സഹായിക്കുന്നു. കിവിയിലടങ്ങിയിരിക്കുന്ന ആക്റ്റിനിഡിന്‍ എന്ന എന്‍സൈം ആണ് പ്രോട്ടീനിന്റെ ഹദനം സുഗമമാക്കുന്നത്.

മാമ്പഴം: മാമ്പഴത്തില്‍ ഭക്ഷ്യനാരുകള്‍ ധാരാളമുണ്ട്. ഇത് മലാശയ അര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. എന്‍സൈമുകള്‍ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു.

ആപ്രിക്കോട്ട്: ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ആപ്രിക്കോട്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ദഹനം സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.