ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു

ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു

Breaking News Top News

ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു
പി പി ചെറിയാൻ

പ്രധാന ബ്രേക്ക് ഹോസുകളിൽ ചോർച്ചയുണ്ടാകാൻ സാധ്യതയുള്ള തകരാറിനെത്തുടർന്ന്, 30,000-ത്തിലധികം എസ്-ക്ലാസ് സെഡാനുകൾ തിരിച്ചുവിളിച്ച് ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് .

2025ന്റെ തുടക്കത്തിൽ 20,000 സെഡാനുകൾ ഉൾപ്പെടുത്തി നടത്തിയ മുൻ റീകോളിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ടാണ് പുതിയ നടപടി.

2022-25 മോഡൽ വർഷങ്ങളിലെ S500, S580, മേബാക്ക് S580 (Maybach S580), മേബാക്ക് S680 (Maybach S680),2023-25 മോഡൽ വർഷത്തെ S580 e,2024-25 മോഡൽ വർഷത്തെ AMG S63 e എന്നീ മോഡലുകളാണ് ഈ റീകോളിൽ ഉൾപ്പെടുന്നത്.

ബാധിക്കപ്പെട്ട വാഹനങ്ങളുടെ മുൻഭാഗത്തെ ബ്രേക്ക് ഹോസുകൾ പൊട്ടാനും ബ്രേക്ക് ഓയിൽ ചോരാനും സാധ്യതയുണ്ട്. ഇത് വാഹനം പൂർണ്ണമായി നിർത്താൻ കൂടുതൽ ദൂരം ആവശ്യമായി വരികയും, അതുവഴി അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഈ പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നതിനായി മെഴ്‌സിഡസ് ബെൻസ് ഡീലർമാർ മുൻ ബ്രേക്ക് ഹോസുകൾ സൗജന്യമായി മാറ്റിനൽകും.വാഹന ഉടമകൾക്കുള്ള അറിയിപ്പ് കത്തുകൾ നവംബർ 27-നകം അയച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് 800-367-6372 എന്ന നമ്പരിൽ മെഴ്‌സിഡസ് ബെൻസുമായോ അല്ലെങ്കിൽ 888-327-4236 എന്ന നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ വെഹിക്കിൾ സേഫ്റ്റി ഹോട്ട്‌ലൈനായോ ബന്ധപ്പെടാവുന്നതാണ്.

ഉടമകൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വാഹനം തിരിച്ചറിയുന്നതിനുള്ള നമ്പർ (VIN – Vehicle Identification Number) നൽകി വാഹനം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.