ഗര്‍ഭഛിദ്ര ക്ളിനിക്കിനു സമീപം നിശ്ശബ്ദ പ്രാര്‍ത്ഥന: ക്രിസ്ത്യന്‍ സ്ത്രീക്കെതിരെ 5 കുറ്റം ചുമത്തി

ഗര്‍ഭഛിദ്ര ക്ളിനിക്കിനു സമീപം നിശ്ശബ്ദ പ്രാര്‍ത്ഥന: ക്രിസ്ത്യന്‍ സ്ത്രീക്കെതിരെ 5 കുറ്റം ചുമത്തി

Breaking News Top News

ഗര്‍ഭഛിദ്ര ക്ളിനിക്കിനു സമീപം നിശ്ശബ്ദ പ്രാര്‍ത്ഥന: ക്രിസ്ത്യന്‍ സ്ത്രീക്കെതിരെ 5 കുറ്റം ചുമത്തി

വെര്‍ഷിംഗ്ഹാമിലെ ഒരു ഗര്‍ഭഛിദ്ര ക്ളിനിക്കിനു പുറത്ത് നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചതിന് കഴിഞ്ഞ വര്‍ഷം ആദ്യം കുറ്റം ചുമത്തപ്പെട്ട ഒരു സ്ത്രീയ്ക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിനേത്തുടര്‍ന്ന് ഇപ്പോള്‍ അഞ്ച് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ ബഫര്‍ സോണ്‍ ലംഘിച്ച് ക്ളിനിക്കിന്റെ 150 മീറ്ററിനുള്ളില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ ഇസബേല്‍ വോണ്‍ സ്പ്രൂസിനെതിരെയാണ് അഞ്ച് കുറ്റങ്ങള്‍ ചുമത്തിയത്.

നിശ്ശബ്ദ പ്രാര്‍ത്ഥനയുടെ പേരില്‍ രണ്ടു തവണ അറസ്റ്റിലായതിനുശേഷം വോണ്‍ സ്പ്രൂസിനെ മറ്റൊരു കേസില്‍ കുറ്റ വിമുക്തയാക്കിയിരുന്നു.

കൂടാതെ വെസ്റ്റ് മിഡ് ലാന്‍ഡ് പോലീസില്‍ നിന്ന് 3000 യൂറോ ഒത്തുതീര്‍പ്പ് ലഭിക്കുകയും ചെയ്തു.

പൊതു ഇടങ്ങളില്‍ നിശ്ശബ്ദമായി നില്‍ക്കുന്നതും ചില വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതും ഒരിക്കലും ഒരു കുറ്റകൃത്യമാകരുത്.

എന്റെ സ്വന്തം ചിന്തകള്‍ക്കും എന്റെ ആഴത്തില്‍ ഉറച്ചു നില്‍ക്കുന്ന ക്രിസ്തീയ ജീവിത അനുകൂല ബോദ്ധ്യങ്ങള്‍ക്കും മേലുള്ള അടിസ്ഥാന അവകാശത്തിന്റെ ഈ ലംഘനത്തില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയാണ്.

വോണ്‍ സ്പ്രൂസ് പ്രതികരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.