മതപരിവര്ത്തനം നടത്തിയാല് എന്നേക്കാള് മോശക്കാരനായ മറ്റൊരാള് ഉണ്ടാകില്ലെന്ന് ബംഗാള് മുഖമന്ത്രി
മാള്ഡ: തന്റെ ഭരണകാലത്ത് മതപരിവര്ത്തനവും, ലവ് ജിഹാദും, ലാന്ഡ് ജിഹാദും അനുവദിക്കില്ലെന്നു പശ്ചിമ ബംഗാള് മുഖ്യമന്ത്രി സുവേന്ദു അധികാരി.
മാള്ഡയില് നടന്ന ദുരിതാശ്വാസ വിതരണ ചടങ്ങില് സംബന്ധിക്കുകയായിരുന്ന അധികാരി.
മുന് കാലങ്ങളില് ജില്ലയിലെ കാളിയാച്ചക് പ്രദേശത്ത് മതപരിവര്ത്തനം നടന്നിട്ടുണ്ടെന്നും എന്നാല് അത് ഇനി ആവര്ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ ഭരണകാലത്താണ് ഇത് സംഭവിക്കുന്നതെങ്കില് എന്നേക്കാള് മോശക്കാരനായ മറ്റൊരാളും ഉണ്ടാകില്ല.
ഇനി ഒരിടത്തും ഒരു മതപരിവര്ത്തനവും ഉണ്ടാകാതെ നോക്കണമെന്ന് ഞാന് നിങ്ങളോടു പറയുകയാണ്.
ഞാന് ജീവിച്ചിരിക്കുന്നിടത്തോളം കാലം മോട്ടബാരിയിലും കാളിയാച്ചക്കിലും സംഭവിച്ച കാര്യങ്ങള് വീണ്ടും ആവര്ത്തിക്കാന് ഞാന് അനുവദിക്കില്ല.
അധികാരി കൂട്ടിച്ചേര്ത്തു.

