ചൈന: തടവിലായ രണ്ട് സഭാ നേതാക്കളുടെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്
കിഴക്കന്‍ ചൈനയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് അറസ്റ്റു വരിച്ച് ജയിലില്‍ കഴിയുന്ന രണ്ടു പാസ്റ്റര്‍മാരുടെ ആരോഗ്യ നില മോശമായെന്ന് റിപ്പോര്‍ട്ട്.
ഹെഫിയിലെ അന്‍ഹുയയിലെ രഹസ്യ സഭയായ ഗിന്‍ക്വിന്‍ ചര്‍ച്ചിന്റെ രണ്ടു നേതാക്കളായ പാസ്റ്റര്‍ ഷൌ ഡോങ്ലിന്‍, മൂപ്പന്‍ ഡിംങ് സോങ്ഫു എന്നിവരാണ് ജയിലില്‍ കഷ്ടപ്പെടുന്നത്.
നവംബറിലാണ് ഇരുവരെയും അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചതെന്ന് ഐസിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നെഞ്ചുവേദനയും തലകറക്കവും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളോടെ ഇരുവരും ഇപ്പോള്‍ ബുദ്ധിമുട്ടിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
താന്‍ ജയിലില്‍വച്ച് മരിക്കുമെന്ന് ഭയമുണ്ടെന്ന് പാസ്റ്റര്‍ ഡോങ്ലിന്‍ പറഞ്ഞു.
ചൈനയിലെ ഏക അംഗീകൃത പള്ളിയായ ത്രീ സെല്‍ഫ് പാട്രിയോട്ടിക് മൂവ്മെന്റിന്റെ (ടിഎസ്പിഎം) ന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നതിനാല്‍ ചൈനീസ് സര്‍ക്കാര്‍ ഗാന്‍ക്വാന്‍ ഹൌസ് ചര്‍ച്ചിനെ നിയമവിരുദ്ധം എന്ന് മുദ്രകുത്തിയാണ് നടപടിയെടുത്തത്.
സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുന്ന ടിഎസ്പിഎം സഭകള്‍ ഭരണകൂടത്തോട് വിശ്വസ്തത പ്രഖ്യാപിക്കുകയും സര്‍ക്കാരിനെ പിന്തുണച്ച് പ്രസംഗങ്ങള്‍ നടത്തുകയും ചൈനീസ് ദേശീയതയും സംസ്ക്കാരവും പ്രോത്സാഹിപ്പിക്കുകയും വേണം.
ഇത് ഒരു നിയമ വിരുദ്ധ സ്ഥാപനമായതിനാല്‍ ഗാന്‍ക്വാന്‍ ചര്‍ച്ചിന് സ്വത്ത് വാങ്ങാന്‍ അനുവാദമില്ല. സോങ്ലിനും, സോങ്ഫുവും സഭയുടെ ഫണ്ട് ഉപയോഗിച്ച് സ്വന്തം പേരിലാണ് സ്വത്ത് വാങ്ങിയത്.
ഇതിനെതിരെ മറ്റ് 14 സഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയായിരുന്നു അറസ്റ്റു ചെയ്തത്. എന്നാല്‍ രണ്ട് പേര്‍ മാത്രം ജയിലില്‍ തുടരുന്നു.
രണ്ട് നേതാക്കളും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കര്‍ശനമായ സാമ്പത്തിക നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സഭാംഗങ്ങള്‍ പറഞ്ഞു.

