കൃത്രിമ ബുദ്ധിയുടെ സ്വാധീനം ബൈബിളിനും ധാര്‍മികതയ്ക്കും ഭീഷണിയെന്ന് ഭൂരിപക്ഷം പേരും

കൃത്രിമ ബുദ്ധിയുടെ സ്വാധീനം ബൈബിളിനും ധാര്‍മികതയ്ക്കും ഭീഷണിയെന്ന് ഭൂരിപക്ഷം പേരും

Breaking News USA

കൃത്രിമ ബുദ്ധിയുടെ സ്വാധീനം ബൈബിളിനും ധാര്‍മികതയ്ക്കും ഭീഷണിയെന്ന് ഭൂരിപക്ഷം പേരും

ഫിലദെല്‍ഫിയ: ലോകം ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നതും ഒരു പക്ഷെ ആശങ്കപ്പെടുത്തുന്നതുമായ ഒരു വിഷയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ എഐ ചര്‍ച്ചയാണ്.

ഇത് പുതിയ സാങ്കതിക സാധ്യതകളെക്കുറിച്ചും ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയെക്കുറിച്ചും മുന്നറിയിപ്പുകളെക്കുറിച്ചും ആശങ്കകളുളവാക്കുന്ന സംഭാഷണങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്നു.

അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയിലെ ചീഫ് പ്രോഗ്രാം ഓഫീസറായ ഡോ. ജോണ്‍ പ്ളേക്ക് ഒരു പ്രമുഖ മാധ്യമത്തോട്, തന്റെ സ്ഥാപനം അതിന്റെ വാര്‍ഷിക സ്റ്റേറ്റ് ഓഫ് ദ ബൈബിള്‍ സര്‍വ്വേയില്‍ ബൈബിളിലെയും സാങ്കേതിക വിദ്യയിലെയും ഈ അതുല്യമായ കോണിലേക്ക് ഒന്നു വീക്ഷിക്കുവാന്‍ നിര്‍ദ്ദേശിച്ചു.

വിശ്വാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും കലവറകളെക്കുറിച്ച് എബിഎസ് ഇടയ്ക്കിടെ ചില പ്രത്യേക ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്.

എന്നാല്‍ അതിവേഗം കുതിച്ചു പായുന്ന എഐ എന്ന സാങ്കേതിക വിദ്യയുടെ സ്വാധീനത നല്ലതും തീയതുമായ അനുഭവങ്ങള്‍ ചോദ്യങ്ങളുമായി ഇറങ്ങി.

നമ്മള്‍ ധാര്‍മ്മിക യുക്തിക്ക് എഐയെ ആശ്രയിക്കാമോ? അല്ലെങ്കില്‍ പ്രസംഗം തയ്യാറാക്കാന്‍ നിങ്ങളുടെ പാസ്റ്ററെ സഹായിക്കുന്നതിനോ ഒരു പക്ഷെ പ്രസംഗം തന്നെ തയ്യാറാക്കുന്നത് നിങ്ങളുടെ പാസ്റ്റര്‍ ഒരു വിതരണക്കാരനായി പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ എഐയ്ക്കെതിരാണോ?

എഐ ബൈബിള്‍ പഠിപ്പിക്കലിന് എതിരാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ബഹുഭൂരിപക്ഷവും എതിരായാണ് പ്രതികരിച്ചതെന്ന് പ്ളേക്ക് പറയുന്നു.

എഐ ആത്മീയ ആരോഗ്യം പ്രോത്സാഹിപ്പിച്ചേക്കാം എന്ന ആശയത്തോട് 63 ശതമാനം പൊതു ജനങ്ങളും വിയോജിച്ചു. ധാര്‍മ്മിക യുക്തിയെ സഹായിക്കാന്‍ കഴിയുമോ? എന്നു ചോദിച്ചപ്പോള്‍ 58 ശതമാനം പേരും അതിനോട് വിയോജിച്ചു.

വിശ്വാസത്തില്‍ മുന്‍പന്തിയില്‍ മൂവബിള്‍ മിഡില്‍ എന്നു വിളിക്കപ്പെടുന്ന ആളുകള്‍ക്ക് ബൈബിളിന് ഒരു അവസരം നല്‍കാന്‍ തയ്യാറാണെന്നും അഭിപ്രായപ്പെട്ടു.

തിരുവെഴുത്തുകളില്‍ മുഴുകിയിരിക്കുന്നവര്‍ എഐയുടെ ഭാവി നേട്ടത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്തിയിരുന്നില്ല. മാത്രമല്ല അത് ധാര്‍മ്മിക യുക്തിക്ക് സഹായകരമാണെന്ന് വിശ്വസിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.