നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു

നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു

Breaking News Top News

മെക്സിക്കോയില്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു

മെക്സിക്കോസിറ്റി: റോമന്‍ കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ മെക്സിക്കോയിലെ ഹില്‍ഗോ സ്റ്റേറ്റിലെ 150 ലധികം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അവരുടെ സമൂഹത്തില്‍നിന്ന് നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടതായി യു.കെ. ആസ്ഥനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്തു.

പീഢന വിധേയരായ ക്രൈസ്തവര്‍ക്ക് മെക്സിക്കന്‍ നിയമ പ്രകാരം മനുഷ്യാവകാശ സംരക്ഷണം ലംഘിക്കുന്ന ഒരു കരാറില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

ഗ്രേറ്റ് കമ്മീഷന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ അംഗങ്ങളായ ഇവര്‍ മുനിസിപ്പല്‍ പ്രസിഡന്‍സി കെട്ടിടത്തില്‍ അഭയം കണ്ടെത്തുകയും പിന്നീട് മറ്റൊരു സ്ഥലത്തേക്കു മാറുകയും ചെയ്തു.

മുനിസിപ്പല്‍ അധികാരികള്‍ ഇവരുടെ ആവശ്യ സാധനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതിനാല്‍ അവര്‍ പ്രദാശിക പള്ളികള്‍ നല്‍കുന്ന മാനുഷിക സഹായത്തെയും ഭക്ഷണത്തെയും ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു നിയക്കുന്നത്.

ഇവരില്‍ 75 കുട്ടികളും ശിശുക്കളും ഉള്‍പ്പെടുന്നതായി സഭയുടെ പാസ്റ്റര്‍ നെജെലിയോ ഫെര്‍ണാണ്ടസ് പോള്‍ട്ടസറും സഭാ മൂപ്പന്‍ നിക്കോളാസ് ഫെര്‍ണാണ്ടസ് സോളോര്‍സനോയും പത്രസമ്മേളനത്തില്‍ പറഞ്ഞു. മുനിസിപ്പല്‍ ഭരണകൂടം മുന്നോട്ടു വച്ച കരാര്‍ അംഗീകരിക്കാന്‍ തങ്ങള്‍ വിസമ്മതിച്ചു.

ഇരകളില്‍നിന്ന് 150,000 മെക്സിക്കന്‍ പെസോ (ഏകദേശം 9000 യു.എസ്. ഡോളര്‍) പിഴ ചുമത്താനും മൂന്നു കുടുംബങ്ങളെ തിരികെ വരുന്നതില്‍നിന്നും വിലക്കാനും മറ്റു കുടുംബാംഗങ്ങളെ അവരുടെ മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മടങ്ങാന്‍ അനുവദിക്കാനും കരാര്‍ അനുവദിക്കും.

ഏപ്രില്‍ 26 മുതല്‍ കുടിയിറക്കപ്പെട്ട വിശ്വാസികള്‍ ഇപ്പോള്‍ അന്യ നാടുകളിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. സുവിശേഷ വിശ്വാസത്തിന്റെ പേരില്‍ ഒരു സഭാംഗത്തെ മരത്തില്‍ കെട്ടിയിട്ട് ഗ്രാമവാസികള്‍ മര്‍ദ്ദിക്കുന്നു.

ഇതുപോലെ നിരവധി കത്തോലിക്കാ ഇതര വിശ്വാസികള്‍ ഏകപക്ഷീയമായ തടങ്കല്‍, മര്‍ദ്ദനം, വൈദ്യസഹായം നിഷേധിക്കല്‍, ജോലിയില്‍നിന്നും പിരിച്ചു വിടല്‍, ഭൂമി കണ്ടുരെട്ടല്‍ എന്നീ പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ പാസ്റ്റര്‍ റൊ ജെലിയായെയും മറ്റ് സഭാ നേതാക്കളെയും 48 മണിക്കൂര്‍ ഏകപക്ഷീയമായി തടങ്കലില്‍ വച്ചു. ഏപ്രിലില്‍ സഭാ നേതാക്കളുടെ കൃഷി നശിപ്പിക്കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.