ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

Breaking News India

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വെയില്‍ കൊള്ളിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

മെയിന്‍പുരി: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വെയില്‍കൊള്ളിച്ച നവജാത ശിശുവിനു ദാരുണാന്ത്യം.

ഭൂഗായി സ്വദേശിനിയായ റീതാദേവി അഞ്ചു ദിവസം മുമ്പ് സിസേറിയനിലൂടെയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. അതിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നഗരത്തിലെ രാധാരാമന്‍ റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്.

അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. തുടര്‍ന്ന് കുട്ടിയെ വെയില്‍ കൊള്ളിക്കാനായി രാവിലെ 11 മണിക്ക് ആശുപത്രിയുടെ മേര്‍ക്കൂരയില്‍ കിടത്തി. മുപ്പതു മിനിറ്റോളം ഇപ്രകാരം കുഞ്ഞിനെ പൊരിവെയിലത്ത് കിടത്തുകയും ചെയ്തു.

തുടര്‍ന്നു കുഞ്ഞിന് അനക്കമില്ലാതെയാകുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൂര്യഘാതം കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.

സംഭവത്തെത്തുടര്‍ന്ന് വന്‍ പ്രതിഷേധവുമായി കുട്ടിയുടെ കുടുംബവും നാട്ടുകാരും രംഗത്തുവന്നു. കുട്ടിയെ വെയില്‍ കൊള്ളിക്കാന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോയി.

കുഞ്ഞിന്റെ മരണത്തിനുശേഷം അമ്മയെ ആശുപത്രിയില്‍നിന്നും നിര്‍ബന്ധമായി ഡിസ്ചാര്‍ജ്ജുചെയ്തുവെന്നു വീട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെനും മെയിന്‍പുരി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ സി ഗുപ്ത പറഞ്ഞു.