ബ്രസീലിലെ വെള്ളപ്പൊത്തില്‍ സകലവും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ഒരേയൊരു ആവശ്യം: ഒരു ബൈബിള്‍

ബ്രസീലിലെ വെള്ളപ്പൊത്തില്‍ സകലവും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ഒരേയൊരു ആവശ്യം: ഒരു ബൈബിള്‍

Breaking News Europe

ബ്രസീലിലെ വെള്ളപ്പൊത്തില്‍ സകലവും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ഒരേയൊരു ആവശ്യം: ഒരു ബൈബിള്‍

റിയോഗ്രാന്‍ഡെ ഡോ സുള്‍: ആഴ്ചകളായി തുടരുന്ന മഴയെത്തുടര്‍ന്ന് ബ്രസീലില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പതിനായിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

ഇവരുടെ ഇടയില്‍ സന്നദ്ധ പ്രവര്‍ത്തനം ചെയ്യുന്ന ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബ്രസീലിയന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് (എഇബി) ജനങ്ങളുടെ ദുരിതത്തില്‍ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുകയുണ്ടായി.

വെള്ളപ്പൊക്ക കെടുതികള്‍ ബാധിച്ച ചിലയിടങ്ങളില്‍ അടിസ്ഥാന സൌകര്യവും ഭക്ഷണവും മറ്റും വിതരണം ചെയ്തു.

അവരില്‍ പലരുടെയും ആത്മീക അനുഭവങ്ങള്‍ പാസ്റ്റര്‍ കാസിയാനോ ലൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. പലരുടെയും വൈകാരിക നിമിഷങ്ങള്‍ നേരിട്ടു കണ്ടത് തന്നെ ചിന്തിപ്പിക്കുകയുണ്ടായി.

അവരില്‍ പലര്‍ക്കും വേണ്ടിയത് അടിസ്ഥാന ആവശ്യങ്ങളാണ്. ഭക്ഷണങ്ങളും ഭക്ഷണ സാധനങ്ങളുമാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യങ്ങള്‍.

ക്രൂസിറോ ഡു സുലിന്‍ നഗര സഭയിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍വച്ച് ഒരു വൃദ്ധ അടുത്തുവന്നു എന്നെ വിളിച്ചു. അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു., ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിച്ചോട്ടെ? തീര്‍ച്ചയായിട്ടും ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവളുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിവരുവാനിടയായി. അവള്‍ പറഞ്ഞു, എനിക്കു ഒരു ബൈബിള്‍ തരുമോ? കാരണം എന്റെ ബൈബിള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി.

എന്റെ എല്ലാം നഷ്ടപ്പെട്ടു. ഞാന്‍ മറുപടി പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് ഇന്ന് ബൈബിള്‍ തരാന്‍വേണ്ടി തിരികെ വരാം. ആളുകള്‍ക്ക് എല്ലാം നഷ്ടപ്പെട്ട ഒരു സമയത്ത് ഒരു വൃദ്ധ മാതാവ് ആവശ്യപ്പെട്ടത് ഒരു ബൈബിള്‍ മാത്രമായിരുന്നു.

കുത്തൊഴുക്കില്‍ അവളുടെ ഭൌതിക സമ്പത്ത് നഷ്ടപ്പെട്ടതിനാല്‍ അവള്‍ക്ക് മറ്റു പല ആവശ്യങ്ങളും ഉണ്ടായിരുന്നിരിക്കണം. പക്ഷെ അവളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദൈവവചനമാണ്. അവളുടെ ഒരേയൊരു അഭ്യര്‍ത്ഥനയും അതു മാത്രമാണ്. ഒരു ബൈബിള്‍.

ഇത് ഞങ്ങളെ എല്ലാവരെയും വളരെ ചിന്തിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒടുവില്‍ തുടങ്ങിയ വെള്ളപ്പൊക്കം ഇതുവരെ 20 ലക്ഷത്തോളം പേരെ ബാധിച്ചു. 140 പേര്‍ മരിച്ചു.

സകലവും നഷ്ടപ്പെട്ടവര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഞങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. പാസ്റ്റര്‍ ലൂസ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.