ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

Breaking News Health Top News

ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

മുറിവുകളില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ് ബാന്‍ഡേജുകള്‍. എന്നാല്‍ ഇവ അതിസുരക്ഷിതമല്ലെന്നും കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുമുണ്ടെന്നാണ് അമേരിക്കയില്‍നിന്നുള്ള ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്.

ബാന്‍ഡേജ്, ക്യുറാഡ്, വാള്‍മാര്‍ട്ട്, സി.വി.എസ്. തുടങ്ങിയ യു.എസിലെ നാല്‍പതിനം ബാന്‍ഡേജുകളില്‍ നടത്തിയ പരിശോധനയിലാണ് 65 ശതമാനത്തോളം ബാന്‍ഡേജുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയത്.

ഫോര്‍എവര്‍ കെമിക്കല്‍സ് എന്നു വിളിക്കപ്പെടുന്ന പിആര്‍എഎസ് ന്റെ സാന്നിദ്ധ്യമാണ് ഇവയില്‍ കണ്ടെത്തിയത്. പ്ളാസ്റ്റിക്കുകള്‍ക്ക് കൂടുതല്‍ വഴക്കം വരാനാണ് ഇവ ചേര്‍ക്കുന്നത്.

ഇവ ശരീരത്തിലെത്തിയാലും വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും കാന്‍സര്‍, പ്രത്യുല്‍പ്പാദനപരമായ പ്രശ്നങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, പ്രതിരോധശേഷി കുറയല്‍ തുടങ്ങിയവയ്ക്ക് ഇടയാകുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.

നോണ്‍സ്റ്റിക് കുക്ക് വെയര്‍, ഷാംപു, മേക്ക്അപ് വസ്തുക്കള്‍ തുടങ്ങിയ മറ്റു പലതിലും ഇവ ക്രമാതീതമായ അളവില്‍ ഉള്ളതായി പഠനത്തില്‍ പറയുന്നു.

ബാന്‍ഡേജുകള്‍ നേരിട്ട് മുറിവുകളിലേക്ക് വയ്ക്കുന്നതിനാല്‍ തന്നെ ഈ കെമിക്കലുകള്‍ക്ക് ശരീരത്തിനുള്ളിലേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാകുന്നു.

പിആര്‍എഎസ് അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരില്ലെന്നതും മനുഷ്യ ശരീരത്തില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുവാന്‍ ശേഷിയുണ്ടെന്നുമാണ് കണ്ടെത്തല്‍.

അതിനാല്‍ ഇവയ്ക്കു പകരം സാധാരണ കോട്ടണ്‍ ബാന്‍ഡേജുകളോ പ്രകൃതിയില്‍ അലിഞ്ഞു ചേരുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.