ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍
ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ‍, റിക്കിനോലിക് ആസിഡ്, ഫ്ളവനോയിഡുകള്‍ ‍, വിറ്റാമിന്‍ ഇ, ഫിനോളിക് ആസിഡുകള്‍ ‍, അമിനോ ആസിഡുകള്‍ ‍, ടെര്‍പനോയിഡുകള്‍ ‍, ഫൈറ്റോ സ്റ്ററോളുകള്‍ എന്നിവ ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്നു.

മുടിയുടെ ആരോഗ്യത്തിനും കറുപ്പിനും പുരികം വളരാനുമെല്ലാം ആവണക്കെണ്ണ ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും മലമൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടു കുറയ്ക്കാനും ആവണക്കെണ്ണ സഹായിക്കുമെന്ന് അനേകം പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യം കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആവണക്കെണ്ണ വലിയ അളവില്‍ ഉപയോഗിക്കുന്നത് വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാം.

ഇത് മുഖത്ത് പുരട്ടുന്നതു വഴി ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയെ തടഞ്ഞ് മുഖക്കുരു ഇല്ലാതാക്കുന്നു. കഷണ്ടി, മുടി കൊഴിച്ചില്‍ ‍, ചുളിവുകള്‍ ‍, അണ്ഡാശയ മുഴകള്‍ ‍, പൈല്‍സ്, ആസ്ത്മ, ആര്‍ത്രൈറ്റിസ് എന്നിവയെ സുഖപ്പെടുത്തുന്നു.

വെളുത്ത രക്താണുക്കള്‍ വര്‍ദ്ധിപ്പിച്ച് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് പരമ്പുരാഗത വൈദ്യത്തില്‍ ആവണക്കെണ്ണ വളരെ വിലമതിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.