തക്കാളിയുടെ പോഷക ഗുണങ്ങള്‍ നിരവധിയാണ്

തക്കാളിയുടെ പോഷക ഗുണങ്ങള്‍ നിരവധിയാണ്

Breaking News Health

തക്കാളിയുടെ പോഷക ഗുണങ്ങള്‍ നിരവധിയാണ്
നമ്മുടെ ഭക്ഷണ സാധനങ്ങളില്‍ പ്രിയപ്പെട്ടതായി തക്കാളി ഒരു പച്ചക്കറിയായും പഴമായും കണക്കാക്കപ്പെടാറുണ്ട്.

നിരവധി പോഷക ഗുണങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി.6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളമുണ്ട്.

കൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍ ‍, പ്രോട്ടീന്‍ ‍, ജൈവസംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും തക്കാളിയിലുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ തക്കാളിക്ക് ശേഷിയുണ്ട്.

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങളെ തടയിടാന്‍ തക്കാളിക്ക് കഴിയും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കാനും തക്കാളിക്ക് കഴിയുന്നുണ്ട്.

തക്കാളിയില്‍ 95 ശതമാനവും ജലമാണ്. ആയതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും തക്കാളി ഉപയോഗിക്കാവുന്നതാണ്.

പല്ലുകള്‍ ‍, അസ്ഥികള്‍ ‍, മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും തക്കാളി ഉത്തമമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.