സഹായത്തിനു പകരം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു; ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍

സഹായത്തിനു പകരം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു; ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍

Breaking News Top News USA

സഹായത്തിനു പകരം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു; ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍

ഉപഭോക്താക്കളായ ആളുകളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍.

കാലിഫോര്‍ണിയ സ്റ്റേറ്റിലെ കോടതികളാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വിക്ടിം സെന്ററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേര്‍ന്നാണ് കേസ് നല്‍കിയിരിക്കുന്നത്.

ചാറ്റ് ജിപിടിയുടെ ജിപിടി 40 വേര്‍ഷന്‍ മാനസികമായി ആളുകളെ സ്വാധീനിച്ച് അവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നുവെന്നാണ് ആരോപണം.

17 വയസുള്ള അമൌരി ലേസ ചാറ്റ് ജിപിടിയോട് സഹായം തേടിയെങ്കിലും അത് ചെയ്യുന്നതിനു പകരം ഇവരെ ആത്മനഹത്യയ്ക്കു പ്രേരിപ്പിക്കുകയാണ് എഐ ടൂള്‍ ചെയ്തത്.

തുടര്‍ന്ന് ഇവരുടെ രക്ഷിതാക്കള്‍ കേസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു മുമ്പും ചിലര്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഓപ്പണ്‍ എഐ ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റില്‍ ആദം റെയ്ന എന്ന 16 കാരന്റെ മാതാവ് ചാറ്റ് ജിപിടിക്കെതിരെ കേസ് നല്‍കിയിരുന്നു. മകന് ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗ്ഗം ചാറ്റ് ജിപിടി പറഞ്ഞിരുന്നുവെന്നാരോപിച്ചാണ് കേസ് നല്‍കിയത്.

ഇതിനു പിന്നാലെയാണ് കൂടുതല്‍ ആളുകള്‍ പരാതികളുമായി രംഗത്തു വന്നിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.