"ലോകം എന്റെ മരണം ആഗ്രഹിക്കുന്നു'' : പ്രായത്തെ തടയാന്‍ ചികിത്സ നടത്തിയ ശത കോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍

“ലോകം എന്റെ മരണം ആഗ്രഹിക്കുന്നു” : പ്രായത്തെ തടയാന്‍ ചികിത്സ നടത്തിയ ശത കോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍

Breaking News Top News

“ലോകം എന്റെ മരണം ആഗ്രഹിക്കുന്നു” : പ്രായത്തെ തടയാന്‍ ചികിത്സ നടത്തിയ ശത കോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സണ്‍

പ്രായത്തെ തടഞ്ഞു നിര്‍ത്തി യൌവ്വനം നിലനിര്‍ത്താനായി ചികിത്സ നടത്തിയ ടെക് സംരംഭകനും ശതകോടീശ്വരനുമായ ബ്രയാന്‍ ജോണ്‍സണ്‍ തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഗ്യാസ് ട്രൈറ്റിസ് (എഐജി) എന്ന മാരകമായ രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ തന്റെ രോഗ നിര്‍ണ്ണയത്തോടുള്ള പൊതുജനത്തിന്റെ പ്രതികരണങ്ങളില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ പ്രതികരിച്ചു രംഗത്തുവന്നു.

“ലോകം എന്റെ മരണം ആഗ്രഹിക്കുന്നു” നല്ലൊരു വിഭാഗം ആളുകളും തന്റെ രോഗത്തെ ആഘോഷിച്ചതായും ജോണ്‍സണ്‍ പറയുന്നു.

വാര്‍ദ്ധ്യക്യത്തെ വെല്ലു വിളിക്കാനും മനുഷ്യ ജീവിത ആയുസ് വര്‍ദ്ധിപ്പിക്കാനുമുള്ള തന്റെ ദൌത്യത്തോടുള്ള ആഴത്തില്‍ വേരൂന്നിയ അസ്വസ്ഥതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ദീര്‍ഘായുസ് ഗവേഷണത്തിനു കാരണമായ ആരോഗ്യ നിരീക്ഷണത്തിനുമായി ദശലക്ഷക്കണക്കിനു ഡോളര്‍ ചിലവഴിക്കുന്നതില്‍ പ്രശസ്തനായ 48 കാരനായ ജോണ്‍സണ്‍ തന്റെ പഴയ ആരോഗ്യ സ്ഥിതിയിലേക്കു മടങ്ങി വരാനുള്ള തീവ്ര യത്നത്തിലാണിപ്പോള്‍.

എഐജി എന്ന രോഗം തന്റെ ആമാശയം സ്വയം തിന്നുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി.

ലോകത്ത് 2 മുതല്‍ 5 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഈ രോഗം പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.

കോശങ്ങള്‍ ആമാശയത്തിന്റെ ആന്തരിക പാളിയെ അന്യവസ്തുവായി ആക്രമിക്കുന്ന അപൂര്‍വ്വ അവസ്ഥയാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.