മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി

മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി

Breaking News Health Top News

മനുഷ്യായുസ്സ് 200 കടത്താന്‍ ശാസ്ത്രജ്ഞര്‍; തിമിംഗലത്തില്‍ പരീക്ഷണം നടത്തി

മനുഷ്യന്റെ ആയുസ്സ് 200 വര്‍ഷം വരെ നീട്ടാന്‍ സഹായിക്കുന്ന നിര്‍ണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്.

ആര്‍ട്ടിക് സമുദ്രത്തില്‍ രണ്ട് നൂറ്റാണ്ടോളം ആയുസ്സുള്ള ബോഹെഡ് തിമിംഗലങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനാണ് വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള താക്കോലെന്ന് ഗവേഷകര്‍ കണ്ടെത്തി.

സിഐആര്‍ബിപി എന്നു പേരിട്ടിരിക്കുന്ന ഈ പ്രോട്ടീന്‍ ശരീരത്തിലെ ഡിഎന്‍എ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുകയും കോശങ്ങളുടെ നശീകരമം തടയുകയും ചെയ്യുന്നു.

മറ്റ് സസ്തനികളെ അപേക്ഷിച്ച് നൂറു മടങ്ങ് അധികമായി ഈ പ്രോട്ടീന്‍ തിമിംഗലങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ഈ പ്രോട്ടീന്‍ മനുഷ്യ കോശങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഡിഎന്‍എ കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായതായും ശാസ്ത്രജ്ഞര്‍ പറയുന്നു.

യൂണിവേഴ്സിര്റി ഓഫ് ഷെഫീല്‍ഡിലെ ഗവേഷകര്‍ ആണ് ഈ പരീക്ഷണത്തിനു പിന്നില്‍.

സാധാരണ വലിയ ശരീരവും കൂടുതല്‍ കോശങ്ങളുമുള്ള ജീവികള്‍ക്ക് അര്‍ബുദം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

എന്നാല്‍ ഭീമാകാരമായ ശരീരമുള്ള ബോഹെഡ് തിമിംഗലങ്ങളില്‍ ഇത് സംഭവിക്കുന്നില്ല.

ഇതിനു പിന്നിലെ പ്രധാന കാരണം സിഐആര്‍ബിപി പ്രോട്ടീന്റെ പ്രവര്‍ത്തനമാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.