രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ

രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ

USA

രണ്ടു കുട്ടികൾ പട്ടിണി കിടന്നു മരിച്ചു; അമ്മ അറസ്റ്റിൽ
പി പി ചെറിയാൻ

സൗത്ത് കരോലിന:സൗത്ത് കരോലിനയിൽ ഞെട്ടിപ്പിക്കുന്ന സംഭവം.

ലഡ്സൺ പ്രദേശത്ത് ജസ്റ്റിൻ മേ എന്ന സ്ത്രീയുടെ രണ്ടു ചെറിയ പെൺകുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം ദാരുണമായി മരിച്ചു. 33 മാസം പ്രായമുള്ള എമറിയും, 15 മാസം പ്രായമുള്ള ഹാർലിയുമാണ് കൊല്ലപ്പെട്ടത്.

വീട്ടിലെത്തിയ പൊലീസിനോട് കഴിഞ്ഞ രണ്ടു ആഴ്ചകളായി താൻ കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്ന കാര്യം ഓർക്കുന്നില്ലെന്നാണ് അമ്മ ജസ്റ്റിൻ മേ മൊഴി നൽകിയത്.

പൊലീസ് എത്തിയപ്പോൾ ഇവർ വീടിന് പുറത്തു കരഞ്ഞുകൊണ്ട് അസംബന്ധങ്ങൾ പറഞ്ഞു നിൽക്കുകയായിരുന്നു. കുട്ടികളെ പട്ടിണിക്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് അറിയാമായിരുന്നെന്നും ഇവർ സമ്മതിച്ചു.

കുട്ടികളുടെ കൊലപാതക കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന അമ്മ സഹായം തേടണമെന്ന് കുട്ടികളുടെ പിതാവും ബന്ധുക്കളും നിരന്തരം അഭ്യർത്ഥിച്ചിരുന്നതായി ഫേസ്ബുക്ക് സന്ദേശങ്ങൾ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.