2040 ഓടെ മനുഷ്യകുലം അവസാനിക്കുമോ? 50 വര്‍ഷം മുമ്പുള്ള പ്രവചനം ചര്‍ച്ചയാകുന്നു
മസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകര്‍ 1972-ല്‍ പുറത്തുവിട്ട പഠനത്തില്‍ 2040-ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന പ്രവചനം നടത്തിയിരുന്നു.
അന്ന് ലോകം ആ പ്രവചനത്തിന് അത്ര വില കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ അതിനെ സാധൂകരിച്ചിരിക്കുകയാണ് പുതിയ പഠനം. മനുഷ്യ സമൂഹം ലോകത്തുനിന്ന് ഇല്ലാതാകുമെന്നത് ശരിയായേക്കുമെന്നാണ് കെ.പി.എം.ജി. ഇന്റര്‍നാഷണല്‍ ഗവേഷകനായ ഹെറിങ്ടണ് പറയുന്നത്.
മനുഷ്യ സംസ്ക്കാരത്തിന്റെ അന്ത്യം പ്രവചിച്ച് 50 വര്‍ഷങ്ങള്‍ക്കുമുമ്പ് എം.ഐ.ടി ഗവേഷകര്‍ നടത്തിയ പഠനം ‘3 മിനിറ്റ്സ് റ്റു എക്സാപാന്‍ഷന്‍ ’ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റു പോയ കൃതിയായിരുന്നു ഇത്.
എന്തു വില കൊടുത്തും സാമ്പത്തിക വളര്‍ച്ച മാത്രം ലക്ഷ്യമിടുന്ന നയങ്ങളുമായി വ്യവസായ സ്ഥാപനങ്ങളും ഭരണകൂടങ്ങളും മുന്നോട്ടു പോകുമ്പോള്‍ പ്രകൃതി വിഭവങ്ങള്‍ തീരെ ശുഷ്ക്കമായി വളര്‍ച്ച നിലയ്ക്കുന്നതാണ് കാരണമായി അവര്‍ പ്രതിപാദിക്കുന്നത്.
അന്ന് ഈ പുസ്തകത്തെ അനുകൂലിച്ചും എതിര്‍ത്തും അനേകര്‍ രംഗത്തു വരികയുണ്ടായി. എന്നാല്‍ കോവിഡ് 19 മഹാമാരി രണ്ടു വര്‍ഷമായി മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകം മുഴുക്കെ മഹാപ്രളയത്തിനു സമാനമായ ഭീതി അനുഭവിക്കുകയും ചെയ്യുന്ന നാളുകളില്‍ പ്രവചനങ്ങളെ ശരിവയ്ക്കുകയാണ് പുതിയ ഗവേഷണം.
ഒരു പതിറ്റാണ്ടിനകം ലോകത്ത് വളര്‍ച്ച നിലച്ചുപോയേക്കുമെന്നും മനുഷ്യന് ക്രമേണ സമ്പൂര്‍ണ്ണ വിനാശതേതിലേക്ക് നീങ്ങുമെന്നും പുതിയ ഗവേഷണം പറയുന്നു.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്സ്ആപ്പ് 00919895464665 ***

