യിസ്രായേല്‍ മ്യൂസിയത്തില്‍ ഇനി കേരളത്തിന്റെ സ്വന്തം കയര്‍ വിസ്മയ കാഴ്ച
ആലപ്പുഴ: ലോകപ്രസിദ്ധി നേടിയ കേരളത്തിന്റെ സ്വന്തം കയര്‍ ഉത്പ്പന്നം ഇനി യിസ്രായേല്‍ ആര്‍ട്ട് മ്യൂസിയത്തിലും.
കയറില്‍ കൊത്തുപണി ചെയ്തെടുത്ത രൂപങ്ങള്‍ കലാസ്വാദകര്‍ക്ക് വിസ്മയ കാഴ്ച ഒരുക്കും. കയറുത്പ്പന്ന കയറ്റുമതി രംഗത്ത് നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ചേര്‍ത്തല കോക്കോടഫ്റ്റില് നിന്നാണ് കയര്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്.
ഇന്റര്‍നെറ്റിലൂടെയാണ് മ്യൂസിയം ക്യുറേറ്റര്‍ കോക്കോടഫ്റ്റിനെക്കുറിച്ച് അറിയുന്നതിനും ബന്ധപ്പെടുന്നതിനു ഇടയായത്. അവരുടെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം മുമ്പ് ചേര്‍ത്തലയില്‍നിന്നും ഇന്സ്റ്റലേഷന് മാതൃക തയ്യാറാക്കി അയച്ചു.
ഇതിന്റെ ഗുണമേന്മ ഉറപ്പു വരുത്തി നൂറു ശതമാനം വിജയം കണ്ടു. വര്‍ഷങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്ന് വിദഗ്ദ്ധ പരിശോധനകള്‍ നടത്തി ഉറപ്പു വരുത്തിയതോടെ 40 ചതുരശ്ര അടി വലിപ്പമുള്ള മൂന്നു കയര്‍ ഇന്‍സ്റ്റലേഷനുകള്‍ക്കു കൂടി ഓര്‍ഡര്‍ ലഭിച്ചു. അതും അയച്ചു കൊടുത്തു.
കൈകള്‍കൊണ്ടാണ് കയറില്‍ കൊത്തു പണികള്‍ ചെയ്തിരിക്കുന്നത്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്സ്ആപ്പ് 00919895464665 ***

