ബംഗലുരുവില്‍ പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു മടങ്ങിയ മണിപ്പൂരി സുവിശേഷകനെ ആക്രമിച്ചു

Breaking News India Top News

ബംഗലുരു: ബംഗലുരുവില്‍ രാത്രി പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സുവിശേഷകനം ഒരു സംഘം ആളുകള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

മണിപ്പൂര്‍ സ്വദേശിയായ സുവിശേഷകന്‍ മമങ്ങ് കിപ്ഗനാണ് (26) മര്‍ദ്ദനമേറ്റത്.

ലക്ഷ്മി പുരയില്‍ വച്ചാണ് ആക്രമണത്തിനിരയായത്. ബംഗലുരുവിലെ ഇന്ദിരാനഗറിലെ തടാവു ക്രിസ്തായന്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ ശുശ്രൂഷകനായ മമങ്ങ് തന്റെ സുഹൃത്തിന്റെ നേതൃത്വത്തില്‍ രാത്രി പ്രാര്‍ത്ഥന നടത്തി. ഇതില്‍ സംബന്ധിച്ചശേഷം പുറത്തിറങ്ങി ബൈക്കില്‍ തന്റെ വീട്ടിലേക്കു പോകുമ്പോള്‍ അഞ്ചു പേരടങ്ങുന്ന സംഘം തടയുകയും മര്‍ദ്ദിക്കുകയും ചവിട്ടുകയുമുണ്ടായി. നി

ലവിളികേട്ടെത്തിയ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അക്രമികള്‍ കന്നട സംസാരിക്കുന്നവരായിരുന്നുവെന്ന് മമങ്ങ് പറഞ്ഞു. മമങ്ങും സുഹൃത്തുക്കളും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

മമങ്ങ് മണിപ്പൂരില്‍നിന്നുള്ള തടാവു വിദ്യാര്‍ത്ഥികളുടെ ഇടയില്‍ 4 വര്‍ഷങ്ങളായി സുവിശേഷപ്രവര്‍ത്തനം ചെയ്തു വരികയായിരുന്നു. പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.