കോവിഡ് ഒന്നിലധികം അവയവങ്ങളെ ബാധിക്കുമെന്നു പഠനം

കോവിഡ് ഒന്നിലധികം അവയവങ്ങളെ ബാധിക്കുമെന്നു പഠനം

Breaking News Europe Health

കോവിഡ് ഒന്നിലധികം അവയവങ്ങളെ ബാധിക്കുമെന്നു പഠനം
ലണ്ടന്‍ ‍: കോവിഡ് 19 ഒരു മള്‍ട്ടി ഓര്‍ഗന്‍ വൈറസാണെന്നു ഗവേഷകര്‍ ‍. സാര്‍സ് കോവി 2 എന്ന നോവല്‍ കൊറോണ ശ്വസനാവയവ കേന്ദ്രീകൃതമായ വൈറസ് മാത്രമല്ലെന്നും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ശ്വസകോശത്തിനു പുറമേ മറ്റ് പല അവയവങ്ങളിലും അവയവ വ്യവസ്ഥകളിലും ഇത് ബാധിക്കും. ഹാംബെര്‍ഗ് യൂണിവേഴ്സിറ്റി ക്ലിനിക്ക് എപ്പെന്‍ഡോര്‍ഫ് (യുകെഇ) നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ‍.

കോവിഡ് 19 അണുബാധമൂലം മരിച്ച 22 പേരുടെ പോസ്റ്റ്മാര്‍ട്ടം ഫലങ്ങള്‍ യുകെഇയില്‍നിന്നുള്ള വൃക്ക വിദഗ്ദ്ധരും മൈക്രോ ബയോളജിസ്റ്റുകളും നിയമ വിദഗ്ദ്ധരും വിശകലനം ചെയ്തു.

ശരീരത്തില്‍ ശ്വാസകോശം തൊണ്ട, ഹൃദയം, കരള്‍ ‍, തലച്ചോറ്, വൃക്ക എന്നിവയിലെ രോഗകാരിയെ കണ്ടെത്താന്‍ ശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞു.