ഭീകരര്‍ 70 ക്രൈസ്തവരെ ചര്‍ച്ചിനുള്ളില്‍ കഴുത്തറത്തു കൊന്നു
ദിന്‍ഷാസ: ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ 70 ക്രൈസ്തവരെ കഴുത്തറത്തു കൊന്ന നിലയില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ കണ്ടെത്തി.
ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകര സംഘടനയാണ് നിഷ്ഠൂരകൃത്യത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കഡാംഗ എന്ന സ്ഥലത്തെ ചര്‍ച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ മെയ്മ്പ എന്ന ഗ്രാമത്തില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിശ്വാസികളെ പള്ളിയില്‍കൊണ്ടുവന്നു കൊല്ലുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം പ്രദേശവാസികള്‍ ഈ ഗ്രാമത്തില്‍നിന്നും പാലായനം ചെയ്തിരുന്നു.
പടിഞ്ഞാറന്‍ ഉഗാണ്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡിഎഫ് പിന്നീട് അയല്‍ രാജ്യമായ കോംഗോയിലേക്ക് ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. അമേരിക്കയും, ഉഗാണ്ടയും എഡിഎഫിനെ ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ക്രൈസ്തവര്‍ കെട്ടിയിട്ട നിലയിലായിരുന്നു എന്നു കണ്ടെത്തി. ഫെബ്രുവരി 12 മുതല്‍ കാണാതായ ഇരകളാണ് കൊല്ലപ്പെട്ടത്.
റുവാണ്ട പിന്തുണയുള്ള ഭീകരര്‍ വെള്ളിയാഴ്ച മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ ബുക്കാവില്‍ പ്രവേശിച്ചതോടെയാണ് ഇത് സംഭവിച്ചതെന്നാണ് പ്രാദേശിക റിപ്പോര്‍ട്ട്. ഇവര്‍ മാര്‍ച്ച് ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
ഇതില്‍ “അവര്‍ അവിടെ ഉണ്ട്… അവരില്‍ പലരും ഉണ്ട്” എന്നു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ എഡിഎഫ് ഭീകരര്‍ ക്രൈസ്തവരുടെ വീടുകളിലെത്തി പുറത്തിറങ്ങു, പുറത്തുകടക്കു, ശബ്ദമുണ്ടാക്കരുത് എന്നു വിളിച്ചു പറകയുണ്ടായി.
20 പുരുഷന്മാരും സ്ത്രീകളും പുറത്തിറങ്ങിയപ്പോള്‍ പിടിക്കപ്പെട്ടു. 2024-ല്‍ വിശ്വാസത്തിന്റെ പേരില്‍ കോംഗോയില്‍ 355 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.