‘നോഹയുടെ പെട്ടക’ മാതൃകയിലുള്ള ‘ലോകാവസാന നിലവറ’ തുറക്കാനൊരുങ്ങുന്നു

Breaking News Middle East

‘നോഹയുടെ പെട്ടക’ മാതൃകയിലുള്ള ‘ലോകാവസാന നിലവറ’ തുറക്കാനൊരുങ്ങുന്നു
ബെയ്റൂട്ട്: ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടതയില്‍ മനംനൊന്ത് യഹോവയായ ദൈവം താന്‍ സൃഷ്ടിച്ച മനുഷ്യരേയും സകല ജീവജാലങ്ങളേയും ജല പ്രളയത്താല്‍ നശിപ്പിക്കുവാന്‍ വേണ്ടി നോഹയോട് കല്‍പ്പിച്ച പ്രകാരം ഭാവിക്കുവേണ്ടി വലിയ ഒരു പെട്ടകം നിര്‍മ്മിച്ച മാതൃകയില്‍ അന്താരാഷ്ട്ര തലത്തില്‍ നിര്‍മ്മിച്ച ‘സ്വാല്‍ ബാര്‍ഡ് ഗ്ളോബല്‍ സീഡ്’ എന്നു വിളിപ്പേരുള്ള ‘ലോകാവസാന നിലവറ’ ഇതാദ്യമായി ശാസ്ത്രജ്ഞര്‍ തുറക്കാനൊരുങ്ങുന്നു.

 

ലെബാനോനിലെ ബെയ്റൂട്ട് ആസ്ഥാനമായി രൂപംകൊണ്ട ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍ ദ ഡ്രൈ ഏരിയാസ് (ഐ.സി.എ.ആര്‍ ‍.ഡി.എ.) 2008-ല്‍ ബെയ്റൂട്ടിനു സമീപം നിര്‍മ്മിച്ചു പ്രവര്‍ത്തിച്ചു വരുന്ന ‘ലോകാവസാന നിലവറയാണ്’ തുറക്കുന്നത്.

 

ലോകത്തിലെവിടെയും കാണപ്പെടുന്ന സസ്യങ്ങളുടെ വിത്തിനങ്ങളാണ് ഈ അത്ഭുത ലോകത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമോ, യുദ്ധമോ യാതൊന്നും ഏശാത്ത ഈ പേടകം തുറക്കുന്നത് സിറിയയിലെ യുദ്ധത്തെത്തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്.

 

സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് സമാനമായ മറ്റൊരു വിത്ത് നിലവറ ബൈയ്റൂട്ടിലെ ലോകാവസാന നിലവറയിലേക്കു മാറ്റിയിരുന്നു. യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് 2012-ലായിരുന്നു ഈ നടപടി. നിലവറയിലെ പെട്ടികളില്‍ ബീന്‍സ്, അരി, ഗോതമ്പ്, ബാര്‍ലി മുതലായവയും കരുതിയിട്ടുണ്ട്.

 

2012-ല്‍ സിറിയന്‍ സംഘത്തിന് രാജ്യത്തെ സുപ്രധാനപ്പെട്ട പല വിത്തിനങ്ങളും നഷ്ടമായിരുന്നു. നഷ്ടമായ വിത്തിനങ്ങളെ വീണ്ടെടുക്കുന്നതിന് സിറിയന്‍ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നിലവറ ആദ്യമായി തുറക്കുന്നത്. ഭീമന്‍ നിലവറയിലേക്ക് 325 പെട്ടി വിത്തിനങ്ങളാണ് സിറിയന്‍ സംഘമായ ഐ.സി.എ.ആര്‍ ‍.ഡി.എ. നല്‍കിയിരുന്നത്.

 

ഇതില്‍ 130 പെട്ടി വിത്തുകളാണ് സംഘം തിരികെ വാങ്ങുന്നത്. വിത്തിനങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തെ നേരിടാനാണ് നിലവറ തുറക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

നോര്‍വേയില്‍നിന്ന് 1000 കിലോമീറ്ററുകള്‍ അകലെ ആര്‍ട്ടിക്ക് ദ്വീപുകള്‍ക്ക് സമീപമാണ് ലോകാവസാന നിലവറ സൂക്ഷിച്ചിരിക്കുന്ന മഞ്ഞുമൂടിയ പ്രദേശം. ഈ സ്ഥലത്തെ ഐസ് മൂടിയ കുന്നിന്റെ 130 മീറ്ററോളം ഉള്ളിലാണ് നിലവറ സൂക്ഷിച്ചിരിക്കുന്നത്. ഭൂമിയില്‍നിന്നും ശേഖരിച്ച പല തരത്തിലുള്ള വിത്തുകള്‍ എത്ര നൂറ്റാണ്ടുകള്‍ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കുവാന്‍ ഈ നിലവറയ്ക്കു സാധിക്കും.

 

സ്വാല്‍ ബാര്‍ഡ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ പ്രദേശത്ത് എത്തിച്ചേരുക ബുദ്ധിമുട്ടാണ്. 40 ലക്ഷത്തോളം വിത്തിനങ്ങള്‍ സൂക്ഷിക്കാന്‍ കഴിവുള്ള ഈ നിലവറയില്‍ 8,60,000 വിത്തുകള്‍ സൂക്ഷിച്ചിട്ടുണ്ട്.

 
യേശു തന്റെ പരസ്യ ശുശ്രൂഷയുടെ അവസാന നാളുകളില്‍ തന്റെ രണ്ടാം മടങ്ങിവരവിനെക്കുറിച്ചും, ലോകാവസാനത്തെക്കുറിച്ചും ശിഷ്യന്മാരോട് അരുളിച്ചെയ്തപ്പോള്‍ ഇപ്രകാരം പറഞ്ഞിരുന്നു “നിങ്ങള്‍ യുദ്ധങ്ങളേയും യുദ്ധശ്രുതികളേയും കുറിച്ചു കേള്‍ക്കും, ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ‍, അതു സംഭവിക്കേണ്ടതുതന്നെ, എന്നാല്‍ അത് അവസാനമല്ല, ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും, ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും എങ്കിലും ഇതൊക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ” (മത്തായി 24:6-8).

യേശു പ്രവചിച്ച കാര്യങ്ങള്‍ ഒക്കെ ഇന്നു ഭൂമിയില്‍ നടക്കുന്നു. ഇതിനെ അതിജീവിക്കുവാന്‍ വേണ്ടി ശാസ്ത്രജ്ഞന്മാര്‍ ഇന്നു രംഗത്തു വരുന്നുവെന്നുള്ള യാഥാര്‍ത്ഥ്യം നാം മനസിലാക്കണം. അതേ യേശു വേഗം വരുന്നു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.