യു.എസ്. പ്രസിഡന്റ് ഒബാമയും, മുന്‍ പ്രസിഡന്റ് ബുഷും പൊതുവേദിയില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു
ഡാളസ്സ്: ഒരു രാഷ്ട്രത്തെ നയിക്കുന്ന സമുന്നത നേതാവിനു ദൈവത്തിന്റെ വചനം മറന്നു ജീവിക്കാന്‍ സാദ്ധ്യമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഒബാമയിലൂടെ.
ജൂലൈ 12-നു ചൊവ്വാഴ്ച സംഘടിപ്പിച്ച ഇന്റര്‍ ഫെയ്ത്ത് മെമ്മോറിയല്‍ സര്‍വ്വീസിലായിരുന്നു യു.എസിലെ ഇപ്പോഴത്തെ പ്രസിഡന്‍റും, മുന്‍ പ്രസിഡന്‍റും ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രസംഗിച്ചത്. കഴിഞ്ഞ ആഴ്ച ഡാളസില്‍ 5 പോലീസ് ഓഫീസര്‍മാര്‍ വെടിയേറ്റു മരിച്ചതിന്റെ അനുസ്മരണ സമ്മേളനമായിരുന്നു വേദി. നമ്മള്‍ അമേരിക്കയിലെ ഒരു കുടുംബക്കാരാണ്.
നമ്മള്‍ ദൈവത്തിന്റെ മക്കളാണ്. നമുക്കിടയില്‍ വേര്‍തിരിവില്ല. ഒബാമ പ്രസംഗത്തില്‍ ഓര്‍പ്പിച്ചു. ഇതിനിടയില്‍ 4 വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു
. “അവനില്‍ നാം എങ്ങനെ വസിക്കും, കുഞ്ഞുങ്ങളെ നാം വാക്കിനാലും നാവിനാലും അല്ല പ്രവര്‍ത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക” (1 യോഹ. 3:18). ” ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും, കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും” (യെഹ. 36:26), ” അതു തന്നെയല്ല കഷ്ടത, സഹിഷ്ണതയേയും. സഹിഷ്ണത സിദ്ധതയേയും, സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നു എന്നറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു” (റോമ. 5:3,4), ”അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു, അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്, സന്ധ്യയിങ്കല്‍ കരച്ചില്‍വന്നു രാപാര്‍ക്കും, ഉഷസിലോ ആനന്ദഘോഷം വരുന്നു” (സങ്കി.30:5) എന്നീ വാക്യങ്ങളാണ് ഓര്‍പ്പിച്ചത്.
ഒബാമ ക്രിസ്ത്യാനിയല്ലെന്നും മുസ്ലീം പാരമ്പര്യ കുടുംബമാണെന്നും ചിലര്‍ പറയുന്നു. അതല്ല ഒബാമ നിരീശ്വരവാദികളുടെ കൂട്ടത്തിലെ ആളാണെന്നും ചിലര്‍ വാദിക്കുമ്പോഴാണ് ഒബാമ ഈ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്നത്. ബുഷ് തന്റെ പ്രസംഗത്തില്‍ “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രെ ദൈവം നമുക്കു തന്നത്”. (2 തിമൊ.1:7) എന്നു ഉദ്ധരിക്കുകയുണ്ടായി. ഒരു എപ്പിസ്കോപ്പല്‍ സഭാംഗമാണ് ബുഷ്. എത്ര ഉന്നതനായാലും ദൈവവചനം മറന്ന് നമുക്കാര്‍ക്കും ജീവിക്കുവാന്‍ കഴിയുകയില്ലെന്ന് ഇത് നമ്മെ ഓര്‍പ്പിക്കുന്നു.

