തെരുവു നായ്ക്കളെ പരിപാലിക്കേണ്ടത് റോഡിലല്ല; ദത്തെടുത്ത് വീട്ടിനുള്ളില്‍ : കോടതി
മുംബൈ: തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനും പരിപാലിക്കാനും ആഗ്രഹിക്കുന്നവര്‍ അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീട്ടിനുള്ളില്‍ മാത്രമാകണമെന്നും മുംബൈ ഹൈക്കോടതി.
ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവിലാണ് തെരുവു നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ഉത്തരവു നടത്തിയത്.
പൊതുസ്ഥലത്ത് നായ്ക്കളെ പരിപാലിക്കുന്നവരില്‍നിന്നും 200 രൂപയില്‍ കൂടുതല്‍ പിഴ ഈടാക്കാനും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്ക് ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
നായ്ക്കളെ പരിപാലിക്കണമെന്നോ, ഭക്ഷണം കൊടുക്കണമെന്നോ ആഗ്രഹിക്കുന്നവര്‍ അത് ചെയ്യേണ്ടത് റോഡിലല്ല. പരിപാലിക്കണമെന്നുണ്ടെങ്കില്‍ ആദ്യം അവയെ ദത്തെടുത്ത് സ്വന്തമാക്കണം.
അതിനുശേഷം വീട്ടിനുള്ളില്‍ കൊണ്ടുപോയി പരിപാലിക്കാം. യഥാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തനം കേവലം ഭക്ഷണം കൊടുക്കുന്നതിലല്ല മറിച്ച് പാവപ്പെട്ട ജീവികളെ സ്വയം രക്ഷപെടുത്തുന്നതിലാകണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

