മരണവും കാന്‍സര്‍ കിംവദന്തികളും നിഷേധിച്ച് ആരോഗ്യവാനായി നിക്ക് വുജിസിക്ക്
താന്‍ കാന്‍സര്‍ ബാധിതനാണെന്നോ മരിച്ചുവെന്നോ ഉള്ള വ്യാജപ്രചരണങ്ങള്‍ക്കിടിയില്‍ പ്രശസ്ത സുവിശേഷകനും ലൈഫ് വിത്തൌട്ട് ലിംബ്സിന്റെ സ്ഥാപകനുമായ നിക്ക് വുജിസിക്ക് നിഷേധിച്ച് രംഗത്തുവന്നു.
എന്റെ ആരോഗ്യം നല്ലതാണെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
എനിക്ക് കാന്‍സര്‍ ഉണ്ടെന്നും മരിച്ചുവെന്നും നിരവധി തെറ്റായ റിപ്പോര്‍ട്ടുകളും പ്രചരണങ്ങളും ഉണ്ടെന്ന് അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
എനിക്ക് വീട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. 43-കാരനായ ഓസ്ട്രേലിയന്‍ സ്വദേശി ഒരു മാധ്യമത്തോടു പറഞ്ഞു.
നിക്കിന്റെ മരണത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും കഴിഞ്ഞയാഴ്ച നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുകയും ആയിരക്കണക്കിനു ആളുകള്‍ പങ്കിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിക്ക് വ്യാജപ്രചാരണങ്ങള്‍ക്കെതിരെ രംഗത്തു വന്നത്.
പല പോസ്റ്റുകളിലും ആശുപത്രി കിടക്കയില്‍ കഴിയുന്ന വുജിസിക്കിന്റെ എഐ സൃഷ്ടിച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
കൈകാലുകളില്ലാതെ ജനിച്ചിട്ടും സഹന ശക്തിയിലൂടെയും വിശ്വാസത്തിന്റെയും സന്ദേശത്തിനു ലോകമെമ്പാടും അറിയപ്പെടുന്ന നിക്ക് ഭാര്യയും 4 കുട്ടികളുമായാണ് സുവിശേഷ വേലയില്‍ സജീവമായിരിക്കുന്നത്.
നിക്ക് നിര്‍മ്മിക്കുന്ന നോ ലിംബ്സ്, നോ ലിമിറ്റ്സ് എന്ന സിനിമ പുരോഗതിയിലേക്കാണ്. സെപ്റ്റംബര്‍ 25-നു തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിക്കും.
തീവ്രമായ വിഷാദത്തെയും ആത്മഹത്യാ ശ്രമങ്ങളെയും മറികടന്ന് കോടിക്കണക്കിന് ആളുകളിലേക്ക് വിശ്വാസത്തിന്റെ സന്ദേശം എത്തിക്കുന്ന നിക്കിന്റെ കഥയാണ് പ്രമേയം.
നാല് കൈകാലുകളുടെയും അഭാവം മൂലം ഉണ്ടാകുന്ന അപൂര്‍വ്വ രോഗമായ ടെട്രാ-അമേലിയസിന്‍ഡ്രം എന്ന അവസ്ഥയിലായിരുന്നു നിക്കിന്റെ ജനനം.

