ഏഷ്യയിലും ആഫ്രിക്കിലും വെട്ടുക്കിളി ശല്യം രൂക്ഷം

ഏഷ്യയിലും ആഫ്രിക്കിലും വെട്ടുക്കിളി ശല്യം രൂക്ഷം

Breaking News India Top News

ഏഷ്യയിലും ആഫ്രിക്കിലും വെട്ടുക്കിളി ശല്യം രൂക്ഷം; പാക്കിസ്ഥാനിലും സോമാലിയായിലും അടിയന്തിരാവസ്ഥ
ഇസ്ളാമബാദ്: ഏഷ്യയിലും ആഫ്രിക്കയിലും വെട്ടുക്കിളികളുടെ ശല്യം അതിരൂക്ഷമായി.

വെട്ടുക്കിളികളുടെ ആക്രമണവും ശല്യവും സഹിക്കാനാകാതെ കര്‍ഷകരും ജനങ്ങളും വലഞ്ഞതോടെ പാക്കിസ്ഥാനിലും സോമാലിയായിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ രാജസ്ഥാന്‍ ‍, പഞ്ചാബ് അതിര്‍ത്തികളിലും വെട്ടുക്കിളി ശല്യമുണ്ട്. സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. പ്രതിസന്ധി മറികടക്കാന്‍ 70 കോടി രൂപയുടെ ദേശീയ കര്‍മ്മ പദ്ധതി അംഗീകരിച്ചു.

സൊമാലിയയുടെ ദുര്‍ബ്ബലമായ ഭക്ഷ്യ സുരക്ഷാ സാഹചര്യത്തിന് വെട്ടുക്കിളികള്‍ വലിയ ഭീ,ണി ഉയര്‍ത്തിയെന്ന് കാര്‍ഷിക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കെനിയയിലും വെട്ടുക്കിളിയുടെ ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്.
ബൈബിളില്‍ പഴയനിയമ കാലത്ത് യിസ്രായേല്‍ മക്കളെ മിസ്രയിമില്‍നിന്നും വിടുവിക്കാനായി യഹോവയായ ദൈവം ഫറവോനെ പാഠം പഠിപ്പിക്കാനായി ഉപയോഗിച്ച പത്തു ബാധകളിലൊന്നാണ് വെട്ടുക്കിളി. ഇന്നും ലോകത്ത് വന്‍ ഭീഷണിയായി ഉയര്‍ന്നു നില്‍ക്കുന്നു വെട്ടുക്കിളിയുടെ ആക്രമണം.