ഫെയ്സ് ബുക്ക് പ്രണയം: 80 കാരിയെ അന്യരാജ്യക്കാരനായ 35 കാരന്‍ വിവാഹം കഴിക്കുന്നു

ഫെയ്സ് ബുക്ക് പ്രണയം: 80 കാരിയെ അന്യരാജ്യക്കാരനായ 35 കാരന്‍ വിവാഹം കഴിക്കുന്നു

Europe

ഫെയ്സ് ബുക്ക് പ്രണയം: 80 കാരിയെ അന്യരാജ്യക്കാരനായ 35 കാരന്‍ വിവാഹം കഴിക്കുന്നു
ലണ്ടന്‍ ‍: ഫെയ്സ് ബുക്ക് സോഷ്യല്‍ മീഡിയയിലൂടെ പല പ്രണയങ്ങളും മൊട്ടിടുകയും പല കുടുംബങ്ങളും തകര്‍ന്നു തരിപ്പണമാകുകയും ചെയ്യുന്ന കാലമാണല്ലോ ഇന്ന്.

അന്യ രാജ്യക്കാരായ രണ്ടു പ്രണയിതാക്കള്‍ വിവാഹ ജീവിതത്തിലേക്കു കടക്കുന്ന വാര്‍ത്തയാണ് ഏറെ പുതുമ സൃഷ്ടിക്കുന്നത്.

ബ്രിട്ടീഷുകാരിയായ ഐറിസ് ജോണ്‍സി എന്ന 80-കാരി തന്റെ കാമുകനായ ഈജിപ്റ്റുകാരന്‍ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്ന 35-കാരനെ വിവാഹം കഴിക്കുന്നു.

ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലായതും ഫെയ്സ് ബുക്കു വഴിയാണ്. പ്രണയം രൂക്ഷമായതോടെയാണ് ഐറിസ് ഈജിപ്റ്റിലെ കെയ്റോയിലേക്കു പറന്നെത്തുകയും മുഹമ്മദിനെ കാണുകയും ചെയ്തു. ഇരുവരും നേരിട്ട് മനസ്സു തുറന്ന് വിവാഹിതരാകം എന്ന തീരുമാനത്തിലെത്തുകയുമായിരുന്നു.

തിരിച്ച് ബ്രിട്ടണിലെത്തിയ ഐറിസ് ബ്രിട്ടീഷ് എംമ്പസിയുമായി ബന്ധപ്പെട്ടാണ് വിവാഹ നടപടികളിലേക്കു കടക്കുന്നത്. ആദ്യ വിവാഹത്തില്‍നിന്നും മോചിതയായെന്നും മറ്റു ബാദ്ധ്യതകള്‍ ഇല്ലെന്നും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.

ഇരുവരുടെയും വിവാഹ തീരുമാനത്തെക്കുറിച്ച് രണ്ടു വിധത്തിലുള്ള അഭിപ്രായമാണ് ആളുകള്‍ പങ്കുവെയ്ക്കുന്നത്. “പ്രണയത്തിനു പ്രായം ഒരു തടസ്സമല്ലെന്നും, അവര്‍ ഇഷ്ടംപോലെ ജീവിക്കട്ടെ” എന്നും ഒരു വിഭാഗം പറയുമ്പോള്‍ “പണത്തിനുവേണ്ടിയാണ് ഈ വിവാഹമെന്നാണ്” എതിര്‍ വിഭാഗം ആരോപിക്കുന്നത്.

പണത്തിനുവേണ്ടിയാണ് മുഹമ്മദിന്റെ പ്രണയം എന്നതു ഐറിസ് നിഷേധിക്കുന്നു. “അദ്ദേഹം എന്നോട് ഒരിക്കലം പണം ആവശ്യപ്പെട്ടിട്ടില്ല” എന്റെ കൈയ്യില്‍ ഒരുപാട് പണവുമില്ല. മക്കള്‍ക്കുവേണ്ടതെല്ലാം ഞാന്‍ ചെയ്തു കഴിഞ്ഞു. ഇനി എന്റേതായ സന്തോഷം കണ്ടെത്തണം. ഐറിസ് പറയുന്നു.