യുവതി പ്രാര്‍ത്ഥനയാല്‍ മരണത്തെ തോല്‍പ്പിച്ചു

യുവതി പ്രാര്‍ത്ഥനയാല്‍ മരണത്തെ തോല്‍പ്പിച്ചു

Breaking News Europe

കോവിഡ്: 77 ദിവസം ഐസിയുവില്‍ കിടന്ന യുവതി പ്രാര്‍ത്ഥനയാല്‍ മരണത്തെ തോല്‍പ്പിച്ചു
ബെര്‍ലിന്‍ ‍: ജര്‍മ്മനിയിലെ 38 കാരിക്ക് പ്രസവ സമയത്തുണ്ടായ കോവിഡ് വൈറസ് ബാധിയില്‍ അതീവ ഗുരുതരമായി ഐസിയുവില്‍ മരണത്തോടു മല്ലടിച്ചു കിടന്നത് 77 ദിവസം.

ബന്ധുക്കളുടെയും ദൈവസഭയുടെയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി കര്‍ത്താവ് സൌഖ്യം നല്‍കിയത് ഏവരെയും അതിശയിപ്പിക്കുകയുണ്ടായി.
ജെഔങ്ലി എന്ന യുവതി മാര്‍ച്ച് ആദ്യം കോവിഡ് ബാധിച്ച് ബര്‍ലിനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഈ സമയത്ത് പ്രസവവും കൂടിയായിരുന്നു.

മാര്‍ച്ച് 9-ന് ഒരു ആണ്‍ കുഞ്ഞിനു ജന്മം നല്‍കി. തുടര്‍ന്നു ലീയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ലീയുടെ ശ്വസകോശം നിലയ്ക്കുന്ന അവസ്ഥയിലായി. ക്രിറ്റിക്കല്‍ സ്റ്റേജില്‍ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

പ്രതികരണ ശേഷി നഷ്ടപ്പെട്ടു. കൃത്രിമ സൌകര്യം ഒരുക്കി ഓക്സിജന്‍ ശരീരത്തില്‍ പ്രവേശിപ്പിച്ചു. യാതൊരു വ്യത്യാസവുമില്ലാതെ കോമാ സ്റ്റേജില്‍ത്തന്നെയായിരുന്നു. അവസ്ഥ.

ഈ സമയം ദൈവമക്കളുടെ പ്രാര്‍ത്ഥനയും ഉപവാസവും ശക്തമായി നടന്നു. എല്ലാവരും പ്രതീക്ഷയോടെയിരുന്നു. ഏപ്രില്‍ 14-ന് ലീ കണ്ണുകള്‍ പതുക്കെ തുറന്നു. അപ്പോഴും സ്വന്തമായി ശ്വസിക്കുവാനോ സംസാരിക്കുവാനോ കഴിയുമായിരുന്നില്ല. തുടര്‍ന്നു 48 ദിവസങ്ങള്‍ക്കു ശേഷം മെയ് 12-ന് സ്വയം ശ്വസിക്കുവാനും നിശ്വസിക്കുവാനുമുള്ള നേരിയ അവസ്ഥയിലെത്തി. മെയ് 22-ന് ലീ സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നു.

പതുക്കെ കുഞ്ഞിന്റെ കൂടെ കിടക്കാന്‍ തുടങ്ങി. മരണക്കിടക്കയില്‍നിന്നും 77 ദിവസത്തെ ചികിത്സയ്ക്കുശേഷം തന്റെ വീട്ടിലേക്കു കടന്നുവന്നു. അത്ഭുത യുവതിയെന്നു ഡോക്ടര്‍മാര്‍ വരെ വിശേഷിപ്പിച്ചു. പ്രാര്‍ത്ഥനയുടെ ശക്തിയുടെ വലിപ്പം ഒരുപോലെ തിരിച്ചറിഞ്ഞ ആശുപത്രിക്കാരും ലീയും ബന്ധുക്കളും ദൈവത്തിനു നന്ദി കരേറ്റി.