പൈപ്പ് വെള്ളത്തിലെ മൈക്രോപ്ളാസ്റ്റിക് മാറ്റാന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ടെന്ന് ഗവേഷകര്‍

പൈപ്പ് വെള്ളത്തിലെ മൈക്രോപ്ളാസ്റ്റിക് മാറ്റാന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ടെന്ന് ഗവേഷകര്‍

Breaking News Health

പൈപ്പ് വെള്ളത്തിലെ മൈക്രോപ്ളാസ്റ്റിക് മാറ്റാന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ടെന്ന് ഗവേഷകര്‍

ബ്രഎലായ്: വീട്ടു പരിസരത്തെ ഔഷധ മരമായ മുരിങ്ങയ്ക്ക് മറ്റൊരു ഗുണവിശേഷം കൂടി കണ്ടെത്തിയിരിക്കുകയാണ് ബ്രസീലിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍.

പൈപ്പിലൂടെ എത്തുന്ന കുടിവെള്ളത്തില്‍ കാണപ്പെടുന്ന മൈക്രോപ്ളാസ്റ്റിക്കുകളെ 99 ശതമാനത്തോളം നീക്കം ചെയ്യാന്‍ മുരിങ്ങ വിത്തുകള്‍ക്ക് കഴിയുമെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

മുരിങ്ങയുടെ ജലശുദ്ധീകരണശേഷി പുത്തന്‍ അറിവല്ലെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സാവോപോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫസറും പഠനത്തിന്റെ രചയിതാവുമായ അഡ്രിയാനോ നോണ്‍സില്‍വാസ് റെയ്സ് പറയുന്നു.

പുരാതന ഗ്രീക്കുകാരും റോമക്കാരും ഈജിപ്റ്റുകാരുമൊക്കെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വെള്ളം ശുദ്ധീകരിക്കാന്‍ മുരിങ്ങ ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ടെന്നും അദ്ദേഹം പറയുന്നു.

മുരിങ്ങ വിത്തുകള്‍ പൊടിച്ച് വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ വിത്തുകളിലെ മൈക്രോപ്ളാസ്റ്റിക്കുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നു.

ഒരു കാന്തിക ശക്തിപോലെ പ്ളാസ്റ്റിക് തരികളെ ആകര്‍ഷിച്ച് കട്ടപിടിപ്പിക്കുകയും വെള്ളത്തിന്റെ അടിത്തട്ടിലേക്ക് മാറ്റുകയും ചെയ്യുന്നു.

വെറും ചുരുങ്ങിയ സമയംകൊണ്ട് 99 ശതമാനം മൈക്രോ പ്ളാസ്റ്റിക്കുകളെയും വെള്ളത്തില്‍നിന്നും നീക്കം ചെയ്യാന്‍ ഇതിനു കഴിയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.