യുദ്ധ മേഖലയില്‍നിന്നും യു.എസ് മിഷണറി കുട്ടികളെയും അമ്മമാരെയും രക്ഷിച്ചു
ബുഡാപെസ്റ്റ്: യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഴ്സി പ്രൊജക്ട് എന്ന മിഷണറി സംഘടനയുടെ പ്രവര്‍ത്തകര്‍
യുക്രൈനിലെ യുദ്ധം തകര്‍ത്തു തരിപ്പണമാക്കിയ സ്ഥലത്തുനിന്നും കുട്ടികളെയും അവരുടെ അമ്മമാരെയും സാഹസികമായി രക്ഷപെടുത്തി. സംഘടനയുടെ സ്ഥാപകനും നേതാവുമായ ജെഫ് തോംപ്സണ് അയല്‍ രാജ്യമായ ഹംഗറിയില്‍ പറന്നെത്തി.
തുടര്‍ന്ന് യുക്രൈന് യുദ്ധ മേഖലയിലേക്ക് പോകാനായി രണ്ട് 9-പാസഞ്ചര്‍ വാനുകള്‍ വാങ്ങുകയും തന്റെ മകന് ജോയലും പ്രാദേശിക മിഷണറി പങ്കാളികളുമൊത്ത് ടെര്നോപിളില്നിന്നും യാത്ര തിരിച്ചു. കനത്ത മഞ്ഞിനെയും ഐസ് കട്ടകളെയും തരണം ചെയ്ത് ക്വീവ് ലക്ഷ്യമാക്കി യാത്ര ചെയ്തു.
യുദ്ധത്തില്‍ വിനാശം നേരിട്ട ക്വീവില്‍നിന്നും 6 പേരെ രക്ഷപെടുത്തി. അപ്പേഴേക്കും അപായ സൂചന നല്കി സൈറന്‍ മുഴങ്ങി. ജെഫും സംഘവും ഉടന്‍ അവിടം വിടുകയുണ്ടായി. ഭര്ത്താക്കന്മാരെ വേര്‍പിരിഞ്ഞ ഭാര്യമാരും കുട്ടികളും രക്ഷപെടാന്‍ കഴിയാതെവണ്ണം ദുരിതത്തിലായിരുന്ന വേളയിലാണ് അവര്‍ക്ക് ആശ്വാസകരമായ രക്ഷപെടലിന് അവസരം ഒരുക്കിയതെന്ന് ജെഫ് പറയുന്നു.
തോംപ്സണ് ഇനിയും രക്ഷാപ്രവര്ത്തികള് ചെയ്യുവാന്‍ തന്നെയാണ് തീരുമാനം. 1980-കളില്‍ ജെഫ് കിഴക്കന്‍ യൂറോപ്പില്‍ യു.എസ്.എസ്.ആറിന്റെ കാലത്തും സാഹസികമായി യുക്രൈന് , അര്‍മീനിയ, കൊസോവോ മുതലായ രാജ്യങ്ങളില്‍ തന്റെ മിനിസ്ട്രിയുടെ ഭാഗമായി നിരവധി ബൈബിളുകള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട്.
യു.എസ്.എസ്.ആറിന്റെ പതനത്തോടുകൂടി അവിടം വിട്ടു കൂടുതല്‍ മിഷണറി പ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു.

