ബസലിക്ക പള്ളി മോസ്ക്ക് ആക്കി മാറ്റുന്നതിനെതിരെ മുസ്ളീം പണ്ഡിതര്‍

ബസലിക്ക പള്ളി മോസ്ക്ക് ആക്കി മാറ്റുന്നതിനെതിരെ മുസ്ളീം പണ്ഡിതര്‍

Breaking News Global Others

ബസലിക്ക പള്ളി മോസ്ക്ക് ആക്കി മാറ്റുന്നതിനെതിരെ മുസ്ളീം പണ്ഡിതര്‍

അങ്കാര: തുര്‍ക്കിയിലെ ഈസ്തംബൂളില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ആരാധനാലയമായിരുന്നു ഹാഗിയ സോഫിയ പള്ളി മോസ്ക്ക് ആക്കി മാറ്റാനുള്ള തുര്‍ക്കി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തുര്‍ക്കിയിലെ തന്നെ മുസ്ളീം പണ്ഡിതര്‍ ശക്തമായി രംഗത്തുവന്നു.

തുര്‍ക്കി ദിനപത്രമായ കുംഹുറിയത്തിലാണ് ഇവരുടെ പ്രതികരണം വന്നത്. തുര്‍ക്കി സര്‍ക്കാരിന്റെ നടപടി ഗുരുതരവും അപരിഹാരവുമായ തെറ്റാണെന്നും അത് ഇതര മതസ്ഥരെ നിന്ദിക്കുന്നതിനു തുല്യമാണെന്നും ഇസ്ളാം വിരോധം വളര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തീവ്രവാദികളായ ഇസ്ളാമിസ്റ്റുകള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കുമെന്നും അഭിപ്രായപ്പെടുന്നു. നഫീസ് അലി, മെഹ്മെത് അലി ഓസ്, യൂസുഫ് ദുര്‍ഗര്‍ എന്നീ മുസ്ളീം പണ്ഡിതരാണ് ഇതിനെതിരെ പ്രതികരിച്ചത്.

ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് ഷാവ്ക്കി ഇബ്രാഹിം അബ്ദേല്‍ കരീം അല്ലം ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റുന്നത് അനുവദനീയമല്ല എന്നു കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. ഈജിപ്റ്റിന്റെ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

എഡി 360-ാം ആണ്ടില്‍ ഒരു ക്രിസ്ത്യന്‍ ചര്‍ച്ചായിട്ടായിരുന്നു ഇത് നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് എഡി 532-നും 537-നും ഇടയ്ക്ക് ബൈസെന്റൈന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനില്‍ക്കുന്ന പള്ളി നിര്‍മ്മിച്ചത. പ്രസ്തുത സ്ഥാനത്ത് നിര്‍മ്മിക്കപ്പെടുന്ന മുന്നാമത്തെ രാധനാലയമായിരുന്നു ഇത്.

പിന്നീട് ഓട്ടോമെന്‍ അധിപത്യത്തിനെത്തുടര്‍ന്ന് 1453-ല്‍ ഇതൊരു മുസ്ളീം പള്ളിയായും തുടര്‍ന്ന് 1935-ല്‍ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ല്‍ പുറത്തിറക്കിയ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഈ കെട്ടിടം സ്ഥാനം പിടിച്ചിരുന്നു. 2020 ജൂലൈ 11-ന് തുര്‍ക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ളീം പള്ളിയായി പ്രഖ്യാപിച്ച്കൊണ്ട് ആരാധനയ്ക്കായി തുറന്നുകൊടുത്തു.