ചെരുപ്പിടാതെയുള്ള നടത്തം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും
ഇപ്പോള്‍ പലരും വീട്ടിനുള്ളില്‍പ്പോലും ചെരിപ്പുകള്‍ ധരിക്കുന്നവരാണ്. ചെരുപ്പിടാതെ പുറത്തിറങ്ങുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാലമാണിന്ന്.
എന്നാല്‍ ഈ പ്രവണത നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ചെരുപ്പിടാതെ നടക്കുന്നതുമൂലം ശരീരത്തിനു രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ശരീരത്തിലെ വിവിധ നാഡികള്‍ കാല്പ്പാദവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.
പച്ചപ്പുല്ലില്‍ ചെരിപ്പിടാതെ നടക്കുന്നത് ഉറക്കമില്ലായ്മയ്ക്കു വളരെ പരിഹാരമാണ്. നഗ്ന പാദങ്ങള്‍ മണ്ണിലോ മണലിലോ ചരലിലോ പതിയുമ്പോള്‍ കാലിനടിയിലുള്ള പ്രഷര്‍ പോയിന്റുകളെ ഉദ്ദീപിപ്പിക്കുകയാണ്.
ഇതിനു രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാനും സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ദിവസം മുഴുവനും ഉന്മേഷത്തിനും കാഴ്ചക്കുറവിനും രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നത് പരിഹാരമാണ്. ശരീര വേദനയ്ക്കും ഇത്തരത്തിലുള്ള നടത്തം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.