ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുകളും ആയുസ്സ് കുറയ്ക്കുമെന്ന് ഗവേഷകര്‍

ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുകളും ആയുസ്സ് കുറയ്ക്കുമെന്ന് ഗവേഷകര്‍

Europe Others

ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുകളും ആയുസ്സ് കുറയ്ക്കുമെന്ന് ഗവേഷകര്‍
ഇന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുമായി പലരും അധികം സമയം ചിലവഴിക്കുന്നത് ആയുസ്സിന്റെ കാര്യത്തെയും ബാധിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

മൊബൈലില്‍ സമയം ചിലവഴിക്കുമ്പോഴുള്ള വളഞ്ഞുകുത്തിയുള്ള ഇരിപ്പാണ് ആയുര്‍ ദൈര്‍ഘ്യത്തെ കുറയ്ക്കുന്നത്.

യു.കെ.യിലെ യുണൈറ്റഡ് ചാറോപ്രാക്റ്റിക് അസോസിയേഷനാണ് മൌബൈലിന്റെയും ടാബ്ളറ്റുകളുടെയുമെല്ലാം അധികമായ ഉപയോഗം മൂലം ആരോഗ്യത്തിനു ഹാനികരമാകുന്നതായി പഠനത്തിലൂടെ തെളിയിച്ചത്. ആദ്യമൊക്കെ ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടില്ലെന്നും ഇതുമുലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും യു.സിഎ എക്സിക്യൂട്ടീവ് അംഗം എസ്ടെലേള സോണര്‍ മോഗന്‍ പറയുന്നു.

തല കുമ്പിട്ടു വളഞ്ഞിരിക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ശ്വാസോഛ്വാശം ചെയ്യാന്‍ കഴിയില്ല. വാരിയെല്ലുകള്‍ക്ക് ശരിയായ രീതിയില്‍ അനങ്ങാന്‍ കഴിയാത്തതിനാല്‍ ഹൃദയത്തിന്റെയും ശ്വസകോശത്തിന്റെയും മറ്റും പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്യും.

ചെറിയ വേദനകളായിരിക്കും ആദ്യമേ അനുഭവപ്പെടുക. കുറച്ചു സമയത്തിനകം ആശ്വാസം ലഭിക്കുന്നതുകൊണ്ട് ഇതിനെ കാര്യമായി കാണുകയുമില്ല. അമിത വണ്ണം മുതല്‍ ഹൃദ്രോഗം വരെയുള്ള അസുഖങ്ങളായിരിക്കും ഭാവിയില്‍ ഇത്തരക്കാരെ കാത്തിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.