ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കിയെന്ന കേസില്‍ നേപ്പാള്‍ പാസ്റ്റര്‍ക്ക് ജയില്‍ശിക്ഷ; അപ്പീല്‍ തള്ളി
കാഠ്മാണ്ഡു: നേപ്പാളില്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കി മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണത്തില്‍ ശിക്ഷിക്കപ്പെട്ടതിനെതിരായി പാസ്റ്റര്‍ കേശവ് രാജ് നല്‍കിയ അപ്പീല്‍ കോടതി തള്ളി.
ഇതേത്തുടര്‍ന്ന് ഇപ്പോള്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നു ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) റിപ്പോര്‍ട്ടു ചെയ്യുന്നു. നേപ്പാള്‍ ഇപ്പോള്‍ ഔദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രമല്ല.
എന്നാല്‍ രാജ്യം ഹിന്ദു മതത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന തീവ്ര ഹിന്ദു ഗ്രൂപ്പുകളില്‍നിന്ന് നേപ്പാള്‍ ക്രിസ്ത്യാനികള്‍ പീഢനങ്ങള്‍ക്കിരയാകുന്നതായും ഐസിസി വെളിപ്പെടുത്തുന്നു.
ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന് ആരോപിച്ച് 2020-നും 21നും ഇടയില്‍ നിരവധി തവണ അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍ കേശവ് രാജ് ആചാര്യയെ ഒടുവില്‍ കുറ്റം ചുമത്തുകയും 2022-ല്‍ ജൂണില്‍ ഒരു വര്‍ഷം തടവിന് ശിക്ഷിക്കുകയും ഇതേത്തുടര്‍ന്ന് കേശവിന്റെ അഭിഭാഷകന്‍ അപ്പീല്‍ ചെയ്യുകയുമായിരുന്നു.
തന്റെ വിശ്വാസം പങ്കുവെയ്ക്കുന്നതും മതപരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതും ഹിന്ദുമതത്തില്‍നിന്നും ക്രിസ്തുമതത്തിലേക്ക് മാറാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നതായി വര്‍ഗ്ഗീകരിക്കാനാവില്ലെന്നും നേപ്പാളിന്റെ ഭരണഘടന പ്രകാരം ഈ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുവെന്നും ആചാര്യ തന്റെ അപ്പീലില്‍ പറഞ്ഞു.
എന്നിരുന്നാലും കടുത്ത മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ അനീതികളും രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ പ്രധാന പിഴവുകളും ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് കോടതി അപ്പീല്‍ തള്ളിയത്.” രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളിലും പീഢനങ്ങളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
തീവ്രഹിന്ദുക്കള്‍ ആരാധനാലയങ്ങള്‍ ആക്രമിക്കുകയും ക്രിസ്ത്യനികളെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയും കൂടി വരുന്നു. ഐസിസി കൂട്ടിച്ചേര്‍ത്തു.

