2032-ഓടെ മനുഷ്യ തലച്ചോറിനെ എഐയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍കഴിയുമെന്ന് ടോണി റോബിന്‍സ്

2032-ഓടെ മനുഷ്യ തലച്ചോറിനെ എഐയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍കഴിയുമെന്ന് ടോണി റോബിന്‍സ്

Breaking News Health

2032-ഓടെ മനുഷ്യ തലച്ചോറിനെ എഐയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍കഴിയുമെന്ന് ടോണി റോബിന്‍സ്

നാനോ ടെക്നോളജിയിലെ കുതിപ്പ് 2032-ഓടെ തന്നെ മനുഷ്യ മസ്തിഷ്ക്കത്തെ കൃത്രിമ ബുദ്ധിയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അടുത്ത ദശകത്തിനുള്ളില്‍ വ്യാപകമായ മനുഷ്യ-എഐ സംയോജനത്തിന് വാതില്‍ തുറക്കുമെന്നും മോട്ടിവേഷന്‍ സ്പീക്കര്‍ ടോണി റോബിന്‍സ് ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എന്‍. കെന്നഡിയുമായുള്ള പോഡ്കാസ്റ്റില്‍ ഒരു ചര്‍ച്ചയില്‍ പറഞ്ഞു.

എഐ മെഡിസിന്‍, ആത്മീയത അതിവേഗം അടുത്തുവരുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു.

വ്യാപകമായി പ്രചരിച്ച ഒരു വിഭാഗത്തില്‍ സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ ബുദ്ധി ശക്തിയെ യന്ത്രങ്ങളുമായി ലയിപ്പിക്കുമെന്ന് വളരെക്കാലമായി വാദിച്ചുവന്ന ഗൂഗിള്‍ ഫ്യൂച്ചറിസ്റ്റ് റോകുര്‍സ്വിയന്റെതായി ആരോപിക്കപ്പെടുന്ന പ്രവചനങ്ങള്‍ റോബിന്‍സ് അവതരിപ്പിച്ചു.

2031-32 ആകുമ്പോഴേക്കും നിങ്ങളുടെ തലച്ചോറിനെഎഐയുമായി ആന്തരികമായി ബന്ധിപ്പിക്കുന്നത് സാധാരണാകും. റോബിന്‍സ് വിശദീകരിച്ചു.

നാനോ ബോട്ടുകള്‍ അത് ചെയ്യും. അത്തരമൊരു ബന്ധം ആളുകളുടെ, അവരുടെ ചിന്തകളിലൂടെ കൃത്രിമ ബുദ്ധിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്നും സ്വാഭാവിക മനസ്സ് ഓര്‍മ്മിപ്പിക്കുന്ന വിവരങ്ങളും ഇംപ്ളാന്റ് ചെയ്ത എഐ സിസ്റ്റം നല്‍കുന്ന ഉത്തരങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസകരമാകുമെന്നും റോബിന്‍സ് പറഞ്ഞു.

നിങ്ങളുടെ ജൈവ തലച്ചോറാണോ അതോ എഐ തലച്ചോറാണോ അത് നിങ്ങള്‍ക്ക് നല്‍കിയതെന്ന് നിങ്ങള്‍ക്കറിയില്ല. റോബിന്‍സ് പറഞ്ഞു.

ബൈബിളില്‍ വെളിപ്പാട് പുസ്തകത്തില്‍ എതിര്‍ക്രിസ്തുവിന്റെ കാലത്ത് മൃഗത്തിന്റെ പ്രതിമ സംസാരിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്നു. (വെളി. 13:16-18).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.