പശ്ചിമ ബംഗാളില്‍ 26 ആക്രമണ സംഭവങ്ങള്‍: സര്‍ക്കാര്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കും ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ക്കും നേരെ 26 ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചയ്യുകയും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് ബംഗാള്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ (ബംഗിയ ക്രിസ്റ്റിയ പാരിസോബ – ബിസിപി) ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 17-ന് ബംഗാള്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ പത്ര സമ്മേളനത്തില്‍ ആശങ്കകള്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സുവേന അധികാരിയെ കാണാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ബിസിപി അറിയിച്ചു.
പശ്ചിമബംഗാളിലുടനീളമുള്ള 1.3 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന ബിസിപി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിനുള്ളില്‍ വര്‍ദ്ധിച്ചു വരുന്ന ഭയത്തിനും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുന്നതായി വിവരിച്ചു.
മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളിലൂടെയും ശത്രുതാ പരമായ പ്രചാരണങ്ങളിലൂടെയും പീഢനങ്ങളിലൂടെയും ശാരീരിക ആക്രമണങ്ങളിലൂടെയും ക്രിസ്ത്യനികളെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ബിസിപി സ്ഥാപക സെക്രട്ടറി നെവോഡ് മുള്ളിക് പറഞ്ഞു.

