യാത്രക്കോരോട് സുവിശേഷം പ്രസംഗിച്ചതിന് സുവിശേഷക വിറ്റ്നി ലാണിനെ വിമാനത്തില്‍നിന്നും പുറത്താക്കി

യാത്രക്കോരോട് സുവിശേഷം പ്രസംഗിച്ചതിന് സുവിശേഷക വിറ്റ്നി ലാണിനെ വിമാനത്തില്‍നിന്നും പുറത്താക്കി

Breaking News USA

യാത്രക്കോരോട് സുവിശേഷം പ്രസംഗിച്ചതിന് സുവിശേഷക വിറ്റ്നി ലാണിനെ വിമാനത്തില്‍നിന്നും പുറത്താക്കി

യു.എസില്‍ ഫ്ളോറിഡയില്‍നിന്നുള്ള അറിയപ്പെടുന്ന സുവിശേഷക വിറ്റ്നി ലാണിനെ അലാസ്ക എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നും പുറത്താക്കി.

ടേക്ക് ഓഫ് വൈകിയ സമയത്ത് എന്താണ് വിമാനം പുറപ്പെടാന്‍ വൈകുന്നതെന്ന് ആത്മീയ അര്‍ത്ഥത്തില്‍ ലാണ്‍ ഒരു മിനിറ്റ് യാത്രക്കാരോട് സംസാരിച്ചു. ജൂലൈ 20-ന് ഓര്‍ലാന്‍ഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് സാന്‍ഡിയാഗോയിലേക്ക് പോകേണ്ട അലാസ്ക എയര്‍ലൈന്‍സ് ഫ്ളൈറ്റ് 708 വിമാനം പറന്നുയരുന്നതിനുമുമ്പ് അല്‍പം വൈകി. അപ്പോള്‍ ലാന്‍ വിമാനത്തിന്റെ ഇടനാഴിയില്‍നിന്ന് പ്രസംഗിക്കാന്‍ തുടങ്ങി.

നമ്മെളെല്ലാം കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ഇത് ഒരു തരം നിരാശാ ജനകമാണ് അല്ലേ? ഈ കാത്തിരിപ്പ് പക്ഷെ ദൈവത്തിന്റെ സമയം പൂര്‍ണ്ണമാണെന്നും ദൈവത്തിന് എല്ലാമറിയാമെന്നും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു.

ഇന്ന് അവന്‍ നമ്മെ അപകടത്തില്‍നിന്ന് രക്ഷിക്കുന്നുണ്ടാകാം. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കണമെന്നും യേശുക്രിസ്തു നിങ്ങളെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും നിങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവെന്ന് നിങ്ങള്‍ അറിയണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ലാന്‍ പ്രസംഗിച്ചുകൊണ്ട് നിന്നപ്പോള്‍ വിമാനത്തിലെ ഫ്ളൈറ്റ് ക്രൂവിനെ വിളിക്കുന്ന ബട്ടണ്‍ അമര്‍ന്നു. ഇതിന്റെ അലാറം മുഴങ്ങിയപ്പോള്‍ ജീവനക്കാര്‍ ഓടിയെത്തി. പ്രസംഗിച്ചുകൊണ്ടു നിന്ന ലാനിനോട് തര്‍ക്കിച്ചു.

ഉടന്‍തന്നെ ലാനിനെ വിമാനത്തില്‍നിന്നും പുറത്താക്കുകയായിരുന്നു. ഭാവിയില്‍ ലാനിനെ ഞങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അലാസ്ക എയര്‍ലൈന്‍സ് വ്യക്തമാക്കി.

തന്റെ പ്രസംഗം ഒരു ആത്മീയ യുദ്ധം ആണെന്നും ഭൂതങ്ങള്‍ക്ക് യേശുവിന്റെ നാമം ഇഷ്മല്ലെന്നും ലാന്‍ പിന്നീട് പ്രതികരിച്ചു.

ഇതിനു മുമ്പും ലാന്‍ പലപ്പോഴും സമാനമായി വിമാനങ്ങളില്‍ യാത്രക്കാരോട് പ്രസംഗിച്ചിട്ടുണ്ട്. ലാന്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സുവിശേഷകയാണ്.

ഗായിക, ഗാനരചയിതാവ്, നിര്‍മ്മാതാവ്, തെരുവ് പ്രസംഗക എന്നീ നിലകളില്‍ പ്രശസ്തയാണ്. സോഷ്യല്‍ മീഡിയാകളില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ ഫോളോവേഴ്സായുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ മികച്ച വീഡിയോയ്ക്ക് 8.8 ദശലക്ഷം കാഴ്ചക്കാരുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.