കൊല നടത്തുന്നതിനു മുമ്പ് പ്രതി ദൈവം കൊലപാതകികളോട് ക്ഷമിക്കുമോ? എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തു
കണക്ടിക്കട്ട്: കഴിഞ്ഞ മാര്‍ച്ചില്‍ ഒരു യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ യുവതി കൊല നടത്തുന്നതിനു മുമ്പ് ദൈവം കൊലപാതകികളോട് ക്ഷമിക്കുമോ? എന്ന് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തതായി കേസില്‍ അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ മാസം യു.എസിലെ കണക്ടിക്കട്ടിലെ മെറിഡക്കില്‍ സ്വദേശിനിയായ സിന്തിയ മാര്‍ട്ടിനെസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ലൈംഗിക കുറ്റവാളി എന്നാരോപിക്കപ്പെട്ട ഡെറിക് മെര്‍കഡോ ലബോബ (29) ആണ് കൊല്ലപ്പെട്ടത്.
മാര്‍ച്ച് 16-ന് ബ്രിഡ്ജ് പോര്‍ട്ട് സ്വദേശിയായ ലബോബായെ കൊലപ്പെടുത്തുന്നതിനു മുമ്പ് മാര്‍ട്ടിനെസ് രാവിലെ ഇന്റര്‍നെറ്റില്‍ ദൈവം കൊലപാതകികളോട് ക്ഷമിക്കുമോ? എന്ന് തിരഞ്ഞിരുന്നു.
അന്ന് രാത്രിയില്‍ ഇരുവരും വാഹനത്തില്‍ സഞ്ചരിച്ച് വനമേഘലയില്‍ എത്തി. ഇരുട്ടിലും മഴയത്തും രണ്ടു പേര്‍ നടന്നു പോകുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
മാര്‍ട്ടിനെസ് രണ്ടു തവണ ലബോബയെ വെടിയുതിര്‍ത്തുവെന്നും തലയ്ക്കു പിന്നിലെ മുറിവാണ് മരണത്തിനു കാരണമെന്നും പറയുന്നു. രണ്ടു ദിവസത്തിനുശേഷം ജഡം കണ്ടെത്തുകയായിരുന്നു.
അന്വേഷണം മാര്‍ട്ടിനെസിനെ തേടി എത്തിയപ്പോള്‍ താന്‍ ആദ്യം കുറ്റം നിഷേധിച്ചിരുന്നു.
പിന്നീട് വിശദമായി ചോദ്യം ചെയ്യലിലും സാങ്കേതിക അന്വേഷണത്തിനൊടുവിലും ജൂലൈ 10-ന് മാര്‍ട്ടിനെസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

